ഡബ്ലിന്‍: രാജ്യത്തെ പൊതു തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം വസന്തകാലത്തു നടത്താന്‍ പ്രധാനമന്ത്രി എന്‍ഡാ കെന്നി ആലോചിക്കുന്നതായി സൂചന. മുന്‍കൂട്ടി തീരുമാനിച്ചിരുന്നതില്‍ നിന്നു വ്യത്യസ്തമായി തിരഞ്ഞെടുപ്പു മാറ്റി വയ്ക്കുന്നതിനു പ്രത്യേക കാരണങ്ങളൊന്നും തന്നെ എന്‍ഡാകെന്നി വ്യക്തമാക്കുന്നതുമില്ല. എന്നാല്‍, നേരത്തെ നവംബറില്‍ തന്നെ തിരഞ്ഞെടുപ്പു നടത്തണമെന്ന രീതിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. തന്റെ തീരുമാനം താന്‍ മാറ്റിയിട്ടില്ലെന്നും നേരത്തെ തിരഞ്ഞെടുപ്പു നടത്തണമെന്ന ആവശ്യം കേള്‍ക്കുക മാത്രമാണ് താന്‍ ചെയ്തിരിക്കുന്നതെന്നുമാണ് ഇപ്പോള്‍ എന്‍ഡാക്കെനി ഇതിനു നല്‍കുന്ന വിശദീകരണം.
ഞാന്‍ എന്റെ മനസുമാറ്റിയിട്ടില്ല. നേരത്തെ മുതല്‍ തന്നെ അടുത്ത വസന്തകാലത്ത് തിരഞ്ഞെടുപ്പു നടത്തണമെന്നാണ് ഞാന്‍ ആലോചിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫൈന്‍ ഗായലും ലേബര്‍ പാര്‍ട്ടിയും ഒന്നിച്ചാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നതെന്നാണ് സൂചനകള്‍ ലഭിച്ചിരിക്കുന്ന്. താന്‍ ഡേറ്റ് സംബന്ധിച്ചു പുനര്‍വിചിന്തനം നടത്തിയിട്ടില്ല. ഫൈന്‍ ഗായലിനും ലേബറിനും തിരഞ്ഞെടുപ്പു രംഗത്ത് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഏറെ കാരണങ്ങളുണ്ടാകും. എന്നാല്‍, ഇതിനു വ്യത്യസ്തമായ പഌറ്റ്‌ഫോമുകളാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി എന്ന നിലയിലോ, ജനപ്രതിനിധി എന്ന നിലയിലോ അല്ല താന്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നതെന്നു പ്രധാനമന്ത്രി എന്‍ഡാകെനി പറഞ്ഞു. പൊതുജനനന്മയ്ക്കു വേണ്ടിയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പു നീട്ടിവയ്ക്കുന്ന സാഹചര്യത്തിലേയ്ക്കു താന്‍ എത്തിയത്. ഫൈന്‍ ഗായലും ലേബറും തമ്മില്‍ തിരഞ്ഞെടുപ്പു സഖ്യവും, തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു നില്‍ക്കുന്നതും സംബന്ധിച്ചു ജനങ്ങള്‍ക്കു മുന്നില്‍ പുതിയ നിര്‍ദേശം വയ്ക്കുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ പ്രധാനമന്ത്രി എന്‍ഡാകെന്നി കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നതെന്ന സൂചനകളാണ് ഇവിടെ നിന്നും ലഭിക്കുന്നത്.