സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ വൈദ്യുതി ബിൽ ലാഭിക്കുന്നതിനു വൈദ്യുതി സേവ് ചെയ്യുന്ന രീതിയിൽ പുതിയ പദ്ധതിയുമായി രാജ്യത്തെ വൈദ്യുതി വിഭാഗം രംഗത്ത്. വൈദ്യുതി ഉപയോഗം കുറയ്ക്കുകയും, വൈദ്യുതി ലാഭിക്കുകയും ചെയ്യുന്നവർക്കു കൂടുതൽ ഗുണം ചെയ്യുന്ന രീതിയിൽ ഉപയോഗത്തിനനുസരിച്ചു ബിൽവരുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പുതിയ താരിഫ് പ്രകാരം ദിവസം ഇനി ഏതു സമയത്താണോ വൈദ്യുതി ഉപയോഗിക്കുന്നത് അതനുസരിച്ചാകും വൈദ്യുതി ബിൽ നിശ്ചയിക്കുന്നത്. അതായത് പീക്ക് ടൈമിൽ ബിൽ വർദ്ധിക്കുമെന്ന് സാരം. അടുത്ത രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പ്രാവർത്തികമാക്കാനാണ് നീക്കം.201819 കാലയളവിൽ സ്മാർട്ടി മീറ്ററിങ് പദ്ധതിയോടൊപ്പം പീക്ക് ടൈം പദ്ധതിയും നടപ്പിലാക്കുമെന്ന് ഇഎസ്ബി ഡയറക്ടര് പോൾ മുൾവേനി പറഞ്ഞു.
ഊർജ്ജം ലാഭിക്കാനും, വൈദ്യുതി ഉപഭോഗം കുറയ്ക്കാനുമായി ജനങ്ങളിൽ നിന്നും പുതിയ ആശയങ്ങൾ തേടുന്നതിനായി നടത്തുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുൾവേനി. മികച്ച ആശയങ്ങൽ നൽകുന്നവർക്ക് 5,000, 3,000, 2,000 യൂറോ വീതം സമ്മാനം ലഭിക്കും.