ആനക്കൊമ്പു വിൽപ്പന; മൂന്നു പേർ അറസ്റ്റിൽ

പി.പി ചെറിയാൻ

ന്യൂയോർക്ക്: ആനക്കൊമ്പ് കൊണ്ടു നിർമിച്ച കരകൗശല വസ്തുക്കൾ വിൽപന നടത്തിയതിനു മാൻഹൗട്ടനിൽ നിന്നും മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാൻഹാട്ടൻ ആന്റിക് സ്റ്റോറിലെ ഒരു സ്വകാര്യ മുറിയിലായിരുന്നു ആന കൊമ്പുകൊണ്ടു നിർമിച്ച മനോഹര ശില്പങ്ങൾ വിൽപനയ്ക്കു വച്ചിരുന്നത്. മാൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ഓഫിസാണ് സെപ്റ്റംബർ 22 നു നടത്തിയ പത്രസമ്മേളനത്തിലാണ് അറസ്റ്റ് ചെയ്ത വിവരം വെളിപ്പെടുത്തിയത്.
വന്യജീവികളുടെ വംശനാശത്തിനു വരെ കാരണമായേക്കാവുന്ന ഇത്തരം വ്യാപാരങ്ങൾ ഇവിടെ നടക്കുന്നു എന്നറിഞ്ഞതിൽ ഡിഎ ഓഫിസ് ഉത്കണ്ഠ രേഖപ്പെടുത്തി. കടയുടമ ഇർവിങ് സാമുവേൽ, വിൽപനക്കാരൻ വിക്ടർ എന്നിവരാണ് പിടിയിലായത്. 126 ആനക്കൊമ്പുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
ഒരു ജോടിയ്ക്കു 200,000 ഡോളർ ീതം സവാന എലിഫന്റ് കൊമ്പുകൾ ഇവിടെ നിന്നും വിൽപന നടത്തിയിരുന്നതായി ഡിഎ ഓഫിസ് അറിയിച്ചു. പിടിച്ചെടുത്ത ശില്പങ്ങൾ പൊതുദർശനത്തിനു വെച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top