സ. എ.കെ.ജി, സ. ഇ എം എസ് ദിനം ദമ്മാം ടൌണ്‍ നവോദയ സമുചിതമായി ആചരിച്ചു. സേതു ഒറ്റപ്പാലം അധ്യക്ഷനായിരുന്ന പരിപാടി നവോദയ അനുസ്മരണ പരിപാടി നവോദയ രക്ഷാധികാരി ആസാദ് തിരൂര്‍ ഉത്ഘാടനം ചെയ്തു.
ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായ എ.കെ.ജി യെ സുഭാഷ് തനിവിള ഇങ്ങിനെ അനുസ്മരിച്ചു പാവങ്ങളുടെ പടത്തലവനായി കേരളത്തിലെ ഒട്ടേറെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതോടൊപ്പം ഇന്ദിരാഗാന്ധിയുടെ ബാങ്ക് ദേശസാല്‍ക്കരണത്തിന് പ്രതിപക്ഷത്തിന്‍റെ പൂര്‍ണ്ണ പിന്തുണ നല്‍കി ആ ബില്‍ പാര്‍ലിമെന്റില്‍ പാസ്സാക്കാന്‍ തയ്യാറായി എന്നതാണ് രാഷ്ട്രീയം നോക്കാതെ രാജ്യത്തിന്റെ സംരക്ഷണമാണ് ഇടതുപക്ഷത്തിന്‍റെ കടമ എന്നതു കാട്ടിതന്ന മഹാനായ വ്യക്തിയായിരുന്നു എ.കെ.ജി.
കൂടാതെ നവകേരളശില്‍പ്പിയായ സ. ഇ.എംഎസിനെ അജയന്‍ ഇല്ലിച്ചിറ ഇങ്ങിനെ അനുസ്മരിച്ചു 1957 ലെ സർക്കാരിന്റെ കാലത്ത് തന്നെ ഭരണ പരിഷ്കാരത്തിന്‍റെ അന്ത:സത്ത അധികാര വികേന്ദ്രീകരണവും ജനപങ്കാളിത്തം ഉറപ്പു വരുത്തിക്കൊണ്ടുള്ള സുതാര്യഭരണവും ആണെന്ന് ഇ എം എസ് ചൂണ്ടിക്കാണിച്ചു. ഭരണ സംവിധാനത്തെ ഒന്നാകെ അഴിമതി വിഴുങ്ങിയിരിക്കുന്ന ഈ കാലത്ത് സദ്‌ഭരണത്തിന്‍റെ നല്ല പാഠങ്ങൾ കേരളത്തിനു സംഭാവന നല്‍കിയ ഇ എം എസിന്റെ ഭരണ പരിഷ്കാര ചിന്തകൾക്ക് വലിയ പ്രസക്തിയും പ്രാധാന്യവും ഉണ്ട്.
ഇ എം എസിന്റെ പതിനെട്ടാം ചരമ വാർഷികം ആചരിക്കുന്ന ഈ വേളയിൽ സഖാവിന്റെ അനന്യമായ സംഭാവനകൾ സ്മരിച്ച് സംസാരിച്ചു. തുടര്‍ന്ന് രക്ഷാധികാരി അംഗങ്ങളായ ഇ.എം.കബീര്‍, നവോദയ ട്രഷറര്‍ സുധീഷ് തൃപ്രയാര്‍ നവോദയ ജോയിന്റ് സെക്രെട്ടറി സൈനുദ്ദീന്‍, എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. പരിപാടിയില്‍ കേന്ദ്ര നേതാക്കളായ ചന്ദ്രന്‍ വാണിയമ്പലം വിജയന്‍ ചെറായി, ഏരിയ നേതാക്കളായ അസീം, നൌഫല്‍, ദേവന്‍, കൂടാതെ ഏരിയ മേഖല യുണിറ്റ് നേതാക്കളും പങ്കെടുത്തു. ഏരിയ പ്രസിഡന്റ് ഉണ്ണി ഏങ്ങണ്ടിയുര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ നവോദയ കേന്ദ്ര വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ നന്ദി രേഖപെടുത്തി