അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്തെ വാട്ടർ ചാർജ് പൂർണമായും നിയന്ത്രിക്കുന്നതിനു നടപടിയെടുക്കണമെന്നതടക്കമുള്ള കർശന നിബന്ധനകളുമായി ഫിന്നാ ഫെയിൽ രംഗത്ത്. ആർക്കും ഭൂരിപക്ഷമില്ലാത്ത രാ്ഷ്ട്രീയ സാഹചര്യത്തിൽ സർക്കാരിൽ കർശന നിയന്ത്രണങ്ങളൊരുക്കി ഫിന്നാ ഫെയിൽ രംഗത്ത് എത്തുമെന്നാണ് സൂചന ലഭിക്കുന്നത്.
വാട്ടർ ചാർജ് പൂർണ്ണമായും പിൻവലിയ്ക്കുകയും എൻഡ കെന്നി പ്രധാനമന്ത്രി സ്ഥാനത്തു നിന്നും മാറി നിൽക്കുകയും ചെയ്താൽ ഫൈൻ ഗായേലിന്റെ നേതൃത്വത്തിൽ ഒരു ന്യൂനപക്ഷ സർക്കാർ ഉണ്ടാക്കിയാൽ അതിനു പിന്തുണ നല്കാൻ ഫിന്നാ ഫെയിൽ തയാറായെക്കുമെന്ന് സൂചനകൾ.
രാജ്യത്ത് ഒരു ഭരണതടസം ഉണ്ടാക്കാതിരിക്കാനുള്ള പോംവഴികളുടെ ഭാഗമായാണ് അത്തരം ഒരു ധാരണയ്ക്ക് മൈക്കിൽ മാർട്ടിൻ തയാറെടുക്കുന്നത്.എന്നാൽ അത്തരമൊരു പിടിവാശിയോട് ഫൈൻ ഗായേൽ എങ്ങനെ പ്രതികരിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.പ്രത്യേകിച്ചും കെന്നിയെ മാറ്റണം എന്ന ആവശ്യത്തിൽ.
അതേ സമയം വാട്ടർ ചാർജ് പിൻവലിച്ചാലും ഇത് വരെ പണം അടച്ചവർക്ക് മടക്കികൊടുക്കാൻ നിയമം അനുവദിക്കുന്നില്ലെന്നു യൂറോപ്യൻ യൂണിയൻ വൃത്തങ്ങൾ വ്യക്തമാക്കി.അടച്ച പണം തിരികെ ലഭിക്കില്ലെന്ന് നേരത്തെ ഉണ്ടാക്കിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.നിയമം മാറ്റണമെങ്കിൽ മാറ്റം.അടച്ച പണം പക്ഷേ തിരികെ കിട്ടില്ല.ഇ യൂ വക്താവ് പറഞ്ഞു.
പണം തിരികെ നല്കണം എന്ന് ആവശ്യപ്പെടില്ലെന്ന് ഫിന്നാ ഫെയിൽ വക്താവ് ബാരി കൊവനും പറഞ്ഞു.നിയമപൂർവ്വം നിശ്ചയിച്ചത് മാറ്റാൻ ആവശ്യപ്പെടാൻ ആവില്ല.പക്ഷെ ഭാവിയ്ക്ക് വേണ്ടി നിയമം മാറ്റാം,അദ്ദേഹം പറഞ്ഞു.ഇത്തരം ഒരു അവസ്ഥയിൽ വാട്ടർ ചാർജ് അടയ്ക്കാൻ ജനം തയാറാവില്ലെന്നു പറഞ്ഞപ്പോൾ സർക്കാർ ഉണ്ടാക്കിയ പ്രതിസന്ധി മാറ്റാനും സർക്കാർ വഴി കാണണം എന്നായിരുന്നു കോവന്റെ പ്രതീകരണം.
വെള്ളത്തിന് ഏർപ്പെടുത്തിയ വില പിൻവലിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കൃഷിമന്ത്രി സൈമൺ കോൺവേയും വ്യക്തമാക്കി. ഏതു വിധേനെയും വീണ്ടും സർക്കാർ ഉണ്ടാക്കാൻ എന്ഡ കെന്നിയും ഫൈൻ ഗായേലും ശ്രമിക്കുന്നുണ്ടെങ്കിലും ഇന്നലെ പുറത്തിറങ്ങിയ സർവേകൾ പ്രകാരം ഫിന്നാ ഫെയിൽ നേതാവ് മൈക്കിൽ മാർട്ടിനാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉചിതനായ സ്ഥാനാർഥിയെന്ന് 37 % പേരും അഭിപ്രായപ്പെട്ടപ്പോൾ കെന്നി തുടരണം എന്ന് ആവശ്യപ്പെട്ടവർ 23% പേർ മാത്രമാണ്.