പിൻതുണ ആർക്കെന്നു വ്യക്തമാക്കണമെന്നു സ്വതന്ത്ര ടിഡികൾക്കു മൈക്കിൾ മാർട്ടിന്റെ അന്ത്യശാസനം; ഭരണപ്രതിസന്ധി മാറാതെ അയർലൻഡ്

അഡ്വ.സിബി സെബാസ്റ്റ്യൻ

ഡബ്ലിൻ: രാജ്യത്തെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിലെയും സർക്കാർ രൂപീകരണത്തിലെയും അനിശ്ചിതത്വം തുടരുന്നതിനിടെ പിൻതുണ ആർക്കാണെന്നു കൃത്യമായി വ്യക്തമാക്കാൻ സ്വതന്ത്ര ഡിടിമാർ തയ്യാറാകണമെന്ന ആവശ്യവുമായി മൈക്കിൾ മാർട്ടിൻ രംഗത്ത്. പ്രധാനമന്ത്രിസ്ഥാനത്തേയ്ക്കു തന്നെയാണോ, എൻഡാ കെനിയെയാണോ ഇവർ പിൻതുണയ്ക്കുന്നതെന്നു എത്രയും വേഗം തന്നെ വ്യക്തമാക്കണമെന്ന നിർദേശമാണ് ഇപ്പോൾ സ്വതന്ത്ര ടിഡിമാർക്കു മൈക്കിൾ മാർട്ടിൻ നൽകിയിരിക്കുന്നത്.
15 സ്വതന്ത്ര അംഗങ്ങളാണ് ഇപ്പോൾ രാജ്യത്തെ സഭയിലുള്ളത്. ഇവർക്കു തന്നെ പിൻതുണയ്ക്കുന്നതിനുള്ള അവസാന അവസരമാണ് ലഭിക്കുന്നതെന്ന പ്രഖ്യാപനാണ് ഇപ്പോൾ മൈക്കിൽ മാർട്ടിൽ നടത്തിയിരിക്കുന്നത്. ഫിന്നാ ഫെയിലും, ഫൈൻ ഗായേലിനും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സഭയിൽ ഇവരെ ആരെയെങ്കിലും സ്വതന്ത്ര ടി.ഡിമാർ പിൻതുണച്ചെങ്കിൽ മാത്രമേ രാജ്യത്ത് വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കു സർക്കാർ രൂപീകരിക്കാൻ സാധിക്കൂ.
നിലവിൽ നടക്കുന്ന ഡെയിൽ വോട്ടിൽ എൻഡാകെനിക്ക മൈക്കിൾ മാർട്ടിനേക്കാൾ വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാൻ സ്വതന്ത്ര ടിഡികളുടെ പിൻതുണ ലഭിച്ചാൽ എൻഡാകെനിക്കു സാധിക്കും. എന്നാൽ, മെക്കിൾ മാർട്ടിൻ കഴിഞ്ഞ ദിവസം രാത്രിയിലും സ്വതന്ത്ര ടിഡിമാരുമായി ചർച്ച നടത്തി തങ്ങൾക്കാണ് സ്വതന്ത്ര ടിഡിമാരുടെ പിൻതുണയെന്നു ഉറപ്പാക്കാൻ ശ്രമം നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top