നികുതി കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി എന്‍ഡാകെനിയുടെ തിരഞ്ഞെടുപ്പു പ്രചാരണം; സോഷ്യല്‍ ചാര്‍ജ് എടുത്തുകളയുമെന്നും വാഗ്ദാനം

ഡബ്ലിന്‍: വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ഫിന ഗേല്‍ നികുതികള്‍ കാര്യമായി തന്നെ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നിയുടെ പ്രഖ്യാപനം. രാജ്യത്തെ വ്യക്തിഗത നികുതികള്‍ വളരെ ഉയര്‍ന്നതാണെന്നും രാജ്യത്തെ നികുതി കുറഞ്ഞ മേഖലയായി മാറ്റണമെന്നുമാണ് കെന്നി പറയുന്നത്. യുകെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി തട്ടിച്ച് നോക്കിയാല്‍ നികുതി വളരെ അധികമാണ് യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് എടുത്ത് കളയുമെന്നും കെന്നി ആവര്‍ത്തിച്ചു.

ലേബര്‍ പാര്‍ട്ടിയുടെ സമീപനത്തില്‍ നിന്ന് വ്യത്യസ്തമാണ് ഫിനഗേലിന് യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജിന്റെ കാര്യത്തിലുള്ളത്. ഏഴുപതിനായിരം യൂറോ വരുമാനത്തിന് താഴെയുള്ളവര്‍ക്ക് യുഎസ് സി വേണ്ടെന്ന് വെച്ചാല്‍ മതിയെന്നതാണ് ലേബര്‍ പാര്‍ട്ടിയുടെ നിലപാട്. ഇപ്പോഴത്തെ സര്‍ക്കാരിന് പകരം സിന്‍ഫിന്‍ – ഫിയോന ഫോയ് ല്‍ കൂട്ട് കെട്ട് അധികാരത്തില്‍ വന്നാല്‍ സ്ഥിരതയില്ലാത്ത സര്‍ക്കാരാകുമെന്നും രാജ്യത്തിന് ഗുണം ലഭിക്കില്ലെന്നും അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിന്‍ഫിന്നും ഫിയോന ഫോയ് ലും അധികാരം പങ്കിടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. കോര്‍പറേറ്റ് ടാക്‌സ് റിഡക്ഷന്‍ 12.5 ശതമാനമാക്കിയത് 1990ലെ മധ്യത്തിലാണ്. ഇത് പ്രകാരം വ്യക്തിഗത ടാക്‌സ് എങ്ങനെ കുറയ്ക്കാമെന്ന് അറിയാനായിട്ടുണ്ടെന്ന് കെന്നി പറയുന്നു. തൊഴില്‍ നയത്തിന് നങ്കൂരമായത് ഫിനഗേല്‍ കോര്‍പറേറ്റ് ടാക്‌സ് കുറച്ചതാമെന്ന് കെന്നി പറഞ്ഞു. ഖജനാവിന് നഷ്ടമുണ്ടാകുമെന്നാണ് ഒരു വിഭാഗം നികുതി കുറയ്ക്കുന്നതിന് എതിരായി പറയുന്ന കാരണം. എന്നാല്‍ കോര്‍പറേറ്റ് ടാക്‌സ് കുറച്ചതില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയാണ് വേണ്ടെന്നും കെന്നി അഭിപ്രായപ്പെടുന്നു. നികുതി കുറച്ച് കൊണ്ട് സാമ്പത്തിക തിരിച്ച് വരവ് പ്രാപ്യമാവുകയാണ് വേണ്ടതെന്നും നയം വ്യക്തമാക്കുന്നു.

ഇത്തരം നയം നടപ്പാക്കണമെങ്കില്‍ഫിന ഗേല്‍ അധികാരത്തില്‍ വരണം. ഈ തലമുറയിലെ ഏറ്റവു വലിയ നികുതി പരിഷ്‌കരണം ആയിരിക്കും യുഎസ് സി എടുത്ത് കളയുന്നതെന്നാണ് കെന്നിയുടെ പക്ഷം. 225,000 തൊഴിലെങ്കിലും യുഎസ് സി എടുത്ത് കളയുന്നതോടെ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ആറ് ശതമാനത്തിലേക്ക്ക തൊഴിലില്ലായ്മ കുറയ്ക്കാനും സാധിക്കുമെന്ന് കരുതുന്നു. നാട് വിട്ടിരുന്ന 70,000 വരുന്ന യുവാക്കളെ തിരിച്ചെത്തിക്കാനും ഇത് സഹായകരമാകും.

Top