മൊയ്തീന്‍ പുത്തന്‍ചിറ
മഴവിൽ എഫ്.എം. ബാനറില്‍ നിശാന്ത് നായര്‍ സംവിധാനം ചെയ്ത “ആഫ്രിക്കൻ ബ്യൂട്ടി” എന്ന ഇംഗ്ലീഷ് ഹ്രസ്വ ചിത്രം പ്രവാസി ചാനലില്‍ മലയാളികള്‍ക്കായി സംപ്രേക്ഷണം ചെയ്യുന്നു.
ഒക്ടോബര്‍ 30 ഞായറാഴ്ച രാത്രി 9:00 മണി (EST) ക്കാണ് ഈ ചിത്രം പ്രവാസി ചാനല്‍ പ്രീമിയര്‍ ചെയ്യുക. നിരവധി അന്താരാഷ്ട ചലച്ചിത്ര മേളകളില്‍ ഇതിനോടകം എന്‍ട്രി നേടിയ ഈ ചിത്രത്തിന്റെ കഥ റോബിന്‍ വര്‍ഗീസാണ്. ക്യാമറയും സംവിധാനവും നിശാന്ത് നായര്‍ നിര്‍വ്വഹിച്ചു. അസ്സോസിയേറ്റ് ഡയറക്ടര്‍ ജേസണ്‍ സ്മിത്ത്, എഡിറ്റിംഗ് – വിശാഖ് രാജേന്ദ്രന്‍, മ്യൂസിക് – സുമേഷ് ആനന്ദ്, ലൈന്‍ പ്രൊഡ്യൂസര്‍ – രേഖ നായര്‍.