ന്യു ജെഴ്സി: മലയാള സിനിമയില്‍ കാല്പനികതക്കു പുതിയ അര്‍ഥതലം നല്കി ജനഹൃദയങ്ങളെ വശീകരിച്ചുകൊണ്ടിരിക്കുന്ന ‘എന്നു നിന്റെ മൊയ്തീന്’ ചിത്രത്തിന്റെ യു.എസ്.പ്രീമിയര്‍ ഒക്ടോബര്‍ 16 നു വെള്ളിയാഴ്ച 9 മണിക്ക് എഡിസണില്‍ സ്ഥിതി ചെയ്യുന്ന ബിഗ് സിനിമാസില്‍ അരങ്ങേറും. എഡിസണിലെ 1655 oak േൃലe റോഡിലാണ് ബിഗ് സിനിമ.
ഈ ചിതം പ്രേക്ഷകര്‍ക്കു മുന്‍പാകെ എത്തിച്ച അമേരിക്കന്‍ മലയാളികളായ നിമാതാക്കള്‍ സുരേഷ് രാജ്, ബിനോയ്ശങ്കരത്തില്, രാജി തോമസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ നീലു പോള്‍ എന്നിവരും കൂടാതെ പ്രത്യേക അതിഥികളായി പ്രശസ്ത ഗായകന് പണ്ടിറ്റ് രമേഷ് നാരായണനും പുത്രി മധുശ്രീ നാരായണനും ചടങ്ങില്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
കഥാനായകനായ ബി.പി. മൊയ്ദീന്റെ ബന്ധുക്കള്‍ അമേരിക്കയിലൂണ്ട്. അവരുമായും നിര്‍മ്മാതാക്കള്‍ ബന്ദപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 13476401295