ലണ്ടന്‍: പറന്നുയരാന്‍ റണ്‍വേയിലൂടെ കുതിച്ച വിമാനം പെട്ടെന്ന് തന്നെ താഴെയിറക്കി…വിമാനത്തിലെ യാത്രക്കാരായ വയോധിക ദമ്പതികളുടെ കൊച്ചുമകന്‍ ഗുതരാവസ്ഥയിലാണെന്ന വിവരം അറിയച്ചിതിനെ തുടര്‍ന്നാമ് വിമാനം താഴെയിറക്കിയത്. മകന്‍ മരണത്തോട് അടുക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരം ലഭിച്ച ഉടനെ പൈലറ്റ് വിമാനം നിര്‍ത്തി വയോധികദമ്പതികള്‍ക്ക് ഇറങ്ങാനുള്ള സൗകര്യം പൈലറ്റ് ചെയ്തുകൊടുത്തു. എത്തിഹാദ് വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. മാഞ്ചസ്റ്ററില്‍ നിന്നും അബുദാബി വഴി ഓസ്‌ട്രേലിയയിലേക്ക് പോകാനിരിക്കുകയായിരുന്നു ഈ ദമ്പതികള്‍.
പൈലറ്റിന്റെ ഈ പ്രവര്‍ത്തിയെ പ്രശംസിച്ച് കൊണ്ട് ബ്രാഡ്‌ഫോര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ കൗണ്‍സിലറായ ബാക്കി സ്റ്റീഫന്‍സന്‍ ട്രാവല്‍ ഗോസിപ്പ് പേജില്‍ പരസ്യമായി നന്ദി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ക്ക് കയറേണ്ടുന്ന എത്തിഹാദ് വിമാനം റണ്‍വേയില്‍ എത്തിയതിനെ തുടര്‍ന്ന് ദമ്പതികള്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വച്ചതായിരുന്നു. തുടര്‍ന്ന് ഫോണ്‍ ഓണ്‍ ചെയ്തപ്പോഴായിരുന്നു തങ്ങളുടെ മകളുടെ ഭര്‍ത്താവ് അയച്ച ടെക്സ്റ്റ് മെസേജ് അവര്‍ കാണുന്നത്.
കൊച്ചുമകന് സുഖമില്ലെന്നും ഇന്റന്‍സീവ് കെയറിലേക്ക് കൊണ്ടു പോകുന്നുവെന്നുമായിരുന്നു ആ സന്ദേശം. തുടര്‍ന്ന് ഇക്കാര്യം കാബിന്‍ ക്രൂവിനെ അറിയിച്ചതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം നിര്‍ത്തി അവര്‍ക്ക് ഇറങ്ങാനുള്ള സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു. അവരുടെ കൊച്ചുമകന്‍ ആശുപത്രിയില്‍ കിടന്ന് മരിച്ചെങ്കിലും അവനോടൊപ്പം അന്ത്യനിമിഷങ്ങള്‍ ചെലവഴിക്കാന്‍ ഈ ദമ്പതികള്‍ക്ക് ഇതിലൂടെ ഭാഗ്യം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ അവര്‍ക്ക് എയര്‍പോര്‍ട്ടില്‍ ആവശ്യമായ സഹായം ലഭിക്കാനും അതു വഴി തിരിച്ച് പോകാനുമുള്ള സഹായങ്ങളും കാബിന്‍ ക്രൂ ചെയ്തുകൊടുത്തിരുന്നു.
എത്തിഹാദിന്റെ കസ്റ്റമര്‍ കെയറിനെ സ്റ്റീഫന്‍സന്‍ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ എത്തിഹാദിന്റെ സെയില്‍സ്മാനേജരെ വിളിച്ച് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ജീവനക്കാരെ അഭിനന്ദനമറിയിക്കാനും സ്റ്റീഫന്‍സന്‍ മറന്നിട്ടില്ല. ഈ ടിക്കറ്റുപയോഗിച്ച് മറ്റൊരു അവസരത്തില്‍ ഓസ്‌ട്രേലിയയിലേക്ക് ഇവര്‍ക്ക് പറക്കാനുള്ള അവസരവും എത്തിഹാദ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.