ഏറ്റുമാനൂർ റോട്ടറി ക്ലബ് അംഗങ്ങൾക്കു ഡാള്ളസിൽ ഊഷ്മള സ്വീകരണം

പി.പി ചെറിയാൻ

മക്കനി (ഡാള്ളസ്): ഏറ്റുമാനൂർ റോട്ടറി ക്ലബ് പ്രസിഡന്റ് സണ്ണി ചിറയിലിന്റെ നേതൃത്വത്തിൽ അമേരിക്കൻ സന്ദർശനത്തിനെത്തിചേർന്ന റൊട്ടേറിയൻസിനു ഡാളളസ് മക്കിനി റോട്ടറി ക്ലബ് അംഗങ്ങൾ ഊഷ്മള സ്വീകരണം നൽകി.
മക്കനി റോട്ടറി ക്ലബ് മുൻ പ്രസിഡന്റ് തിയോഫിൻ ചാമക്കാലിയുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ പ്രസിഡന്റ് ഡാനി കിസ്റ്റർ അംഗങ്ങളെ സ്വാഗതം ചെയ്തു. തിയോഫിൻ കേരളത്തിൽ നിന്നുെ എത്തിച്ചേർന്ന അംഗങ്ങളെ പരിജയപ്പെടുത്തി. സെന്റ് ജോസഫ്‌സ് സിസ്റ്റേഴ്‌സിന്റെ കൈപ്പുഴയിലുള്ള സെന്റ് തോമസ് അഭയ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കു ഇരു റോട്ടറി ക്ലബുകളും സഹകരിച്ചു ധനസഹായം ചെയ്യുവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നു തിയോഫിൻ പറഞ്ഞു.
റോട്ടറി ക്ലബ് കീഴ് വഴക്കമനുസരിച്ചു ഇരുക്ലബുകളും പരസ്പരം ഫഌഗുകൾ കൈമാറി. മക്കനി ക്ലബ് നൽകിയ സ്വീകരണത്തിനു സണ്ണി ചിറയിൽ നന്ദി പറഞ്ഞു. ഭാവിയിലും ഇരു ക്ലബുകളും സഹകരിച്ചു ഇന്ത്യയിൽ ഹ്യൂമനിറ്റേറിയൽ പ്രവർത്തനങ്ങൾ നടത്തുമെന്നു പ്രസിഡന്റ് ഡാനി ക്ലസ്റ്റൺ പറഞ്ഞു. നോർത്ത് ടെക്‌സസിലെ പ്രമുഖ വ്യവസായികളായ ബോബു ആന്റ് ബാർബ ടോംസ് തയ്യാറാക്കിയ ഡിന്നറിൽ അംഗങ്ങൾ അംഗങ്ങൾ പങ്കെടുത്തു. ഇന്ത്യയിലെ റോട്ടറി ക്ലബ് പ്രവർത്തനങ്ങളെക്കുറിച്ചു കൂടുതൽ പാലിക്കുന്നതിനു സന്ദർശനം നടത്തുമെന്നു മക്കനി ക്ലബ് പ്രസിഡന്റ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top