കിസ്സാൻ തോമസ്
യൂറോപ്യൻ രാജ്യങ്ങളിലെ സീറോ മലബാർ സഭാ വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി പരി. പിതാവ് മാർ ഫ്രാൻസീസ് മർപ്പാപ്പ നിയമിക്കുകയും,2016
നവംബർ ഒന്നാം തിയതി റോമിൽ വച്ച് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ
മെത്രാഭിഷിക്തനുമായ
ഇരിഞ്ഞാലക്കുട രൂപതാംഗം മോൺ: സ്റ്റീഫെൻ ചിറപ്പണത്തു ഡിസംബർ 18നു അയർലണ്ട് സന്ദർശ്ശിക്കുന്നു.
18നു(ഞായറാഴ്ച)രാവിലെ 9.30നു താലാ സ്പ്രിങ് ഫീൾഡിലുള്ള സെന്റ്:മർക്ക്‌സ് ദേവാലയത്തിൽ ( SMC Malayalam mass cetnre Tallaght) അപ്പസ്റ്റോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫെൻ ചിറപ്പണത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ പരിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കും.
കൂടാതെ 19നു (തിങ്കളാഴ്ച) വൈകുന്നേരം 6 മണിക് ഡബ്ലിൻ സ്Iറോ മലബാർ സഭയുടെ 9 മസ്സ് സെന്ററുകളിലെ കമ്മറ്റി അംഗങ്ങളുടേയും,(നിലവിലുള്ളതും പുതുതായി തിരഞ്ഞെടുത്തവരും) വേദപാഠ അദ്ധ്യാപകരുടേയും ഒരു കമ്മറ്റി മീറ്റീങ്ങ് താലാ സ്പ്രിങ് ഫീൾഡിലുള്ള സെന്റ്:മർക്ക്‌സ് ദേവാലയത്തിൽ വൈകീട്ട് 6 മണിക്ക് അപ്പസ്റ്റോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫെൻ ചിറപ്പണത്തിന്റെ സാന്നിദ്ധ്യത്തിൽ നടത്തപ്പെടുന്നതായിരിക്കും.തദവസരത്തിൽ അയർലണ്ട് സ്Iറോ മലബാർ സഭയുടെ നാഷണൽ കൊഡിനേറ്റർ മോൺ:ആന്റണി പെരുമായൻ സന്നിഹിതനായിരിക്കും.
18 ഞായറാഴ്ച രാവിലെ 9.30നു നടക്കുന്ന വി.കുർബ്ബാനയിൽ സാധിക്കുന്ന എല്ലാ വിശ്വാസികളും എത്തിചേരണമെന്നും,19 തിങ്കളാഴ്ച വൈകുന്നേരം 6 മണിക് നടക്കുന്ന സംയുക്ത കമ്മറ്റിയിൽ എല്ലാ കമ്മറ്റി അംഗങ്ങളും വേദപാഠ അദ്ധ്യാപകരും പങ്കെടുക്കണമെന്നും ണമെന്നും ഡബ്ലിൻ സ്Iറോ മലബാർ ചാപ്ലയിൻസ് ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ.ആന്റെണി ചീരംവീലിൽ എന്നിവർ അഭ്യർത്ഥിച്ചു.