യൂറോപ്യന്‍ യൂണിയന്റെ ബെനഫിറ്റ് റിഫോംസ്; ബ്രിട്ടണില്‍ കുഴപ്പങ്ങളുണ്ടാക്കുമെന്നു റിപ്പോര്‍ട്ട്

ലണ്ടന്‍: പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്നു നടപ്പാക്കിയ പരിഷ്‌കാര നടപടികള്‍ രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ചൈല്‍ഡ് ബെനഫിറ്റ് അടക്കമുള്ള പ്രശ്‌നങ്ങളിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്നു ധാരണയില്‍ എത്തിയിരിക്കുന്നത്. രാജ്യത്ത് കുട്ടികളുടെ ബെനഫിറ്റുകള്‍ 28 രീതിയിലാണ് വിതരണം ചെയ്യുന്നത്. ഇതെല്ലാം ഏകീകരിക്കണമെന്ന ധാരണയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതിലൂടെ രാജ്യത്ത് അഭയാര്‍ഥികളായി എത്തുന്നവര്‍ക്കും സഹായം നല്‍കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുന്നു.
നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളിലെയും ബെനിഫറ്റുകള്‍ ഒരേ നിരക്കില്‍ ഏകീകരിക്കണമെന്ന നിര്‍ദേശമാണ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. ബ്രിട്ടണിലേതാണ് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നില്‍ക്കുന്നത്. നിലവില്‍ രാജ്യത്ത് എത്തുന്ന അഭയാര്‍ഥികള്‍ക്കു അവരുടെ രാജ്യത്തെ നിരക്കിലുള്ള ബെനഫിറ്റുകള്‍ നല്‍കണമെന്നും യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിക്കുന്നു. ഇതു യഥാര്‍ഥത്തില്‍ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷിടിക്കുമെന്ന വിശദീകരണമാണ് സോഷ്യല്‍ വെല്‍ഫെയര്‍ വിഭാഗം ഇപ്പോള്‍ നല്‍കുന്നത്.
രാജ്യത്തെ നികുതി കുടിശിക സംബന്ധിച്ചും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷനാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്നത്. നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പരിഷ്‌കരണം ഈ വകുപ്പിന്റെ പ്രവര്‍ത്തനത്തെ ഏറെ ബാധിക്കും. ഇവരുടെ രേഖകളിലും കണക്കു കൂട്ടലുകളിലും വ്യത്യാസം വരുത്തേണ്ടി വരുന്നതും ഇതേ സാഹചര്യത്തില്‍ തന്നെയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Top