ഡബ്ലിന്‍: രാജ്യത്ത് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവെന്നു സൂചന. ഫെയ്‌സ് ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍ അഞ്ചു ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ലോക വ്യാപകമായി അംഗീകാരം ലഭിച്ചിരുന്ന ഫെയ്‌സ് ബുക്കിനു രാജ്യത്ത് തിരിച്ചടിയാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
അയര്‍ലന്‍ഡില്‍ ദിവസേന ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ ഫേസ്ബുക്ക് സ്ഥിരമായി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 5 ശതമാനം കുറവുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇബ്‌സോസ് എംആര്‍ബിഐഎസ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ക്വാട്ടേര്‍ലി സര്‍വേയില്‍ ദിവസേന സോഷ്യല്‍ നെറ്റ് വര്‍ക്കിഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ മെയ് മാസത്തില്‍ 72 ശതമാനമായിരുന്നപ്പോള്‍ ആഗസ്റ്റില്‍ 67 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. 59 ശതമാനം അക്കൗണ്ടുമായി സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് തന്നെയാണ് പോപ്പുലറായി തുടരുന്നത്. 28 ശതമാനം അക്കൗണ്ടുകളുമായി ട്വിറ്റര്‍ രണ്ടാം സ്ഥാനത്തുണ്ട്. 39 ശതമാനം പേര്‍ ട്വിറ്റര്‍ ദിവസേന ഉപയോഗിക്കുന്നുണ്ട്. മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്കും ഐറിഷ് മാര്‍ക്കറ്റില്‍ സ്ഥാനമുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കാര്യമായ വളര്‍ച്ചെയൊന്നും ഇവയ്ക്ക് ഉണ്ടായിട്ടില്ല.
23 ശതമാനം പേര്‍ ലിങ്കഡിന്‍, 21 ശതമാനം ഗുഗിള്‍ പ്ലസ് 9 ശതമാനം പേര്‍ ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റാഗ്രാം എന്നിവ ഉപയോഗിക്കുന്നു. 2014 ല്‍ 11 ശതമാനം പേര്‍ ഉപയോഗിച്ചിരുന്ന വിഷ്വല്‍ ഡിസ്‌കവറി ടൂളായ പ്രിന്റ്‌റസ്റ്റിനു ന് ഈ വര്‍ഷം 14 ശതമാനം ഉപയോക്താക്കളുണ്ട്.