കൃത്രിമമായി ടാക്‌സ് റിട്ടേൺ തയ്യാറാക്കി നൽകിയതിനു 30 മാസം തടവ്

സ്വന്തം ലേഖകൻ

ഡാള്ളസ്: സ്വന്തം പേരിൽ ലൈസൻസ് ഇല്ലാതെ വ്യാജപേരുകളിൽ രജിസ്റ്റർ ചെയ്ത ടാക്‌സ് റിട്ടേണിൽ കൃത്രിമം നടത്തി ഐആർഎസിനു സമർപ്പിച്ച പ്രതിയെ 30 മാസം തടവിനും 75000 ഡോളർ പിഴശിക്ഷിക്കുന്നതിനും ഡാള്ളസിലെ ഫെഡറൽ കോടതി ശിക്ഷിച്ചു.
ഡാള്ളസ് കേന്ദ്രീകരിച്ചാണ് റൂഡി കോൺട്രാസ് എന്ന പ്രതി ടാക്‌സ് റിട്ടേൺ സമർപ്പിച്ചിരുന്നത്. സ്വന്തം ഭാര്യയുടെയും സഹോദരന്റെയും ടാക്‌സ് ഐഡന്റിഫീക്കേഷൻ നമ്പരുകൾ ഉപയോഗിച്ചാണ് റൂഡി വിവിധ സ്ഥാപനങ്ങളിൽ ടാക്‌സ് റിട്ടേൺ സമർപ്പിച്ചിരുന്നത്.
17 വ്യക്തികളുടെ 24 ടാക്‌സ് റിട്ടേണുകളിലാണ് റൂഡി കൃത്രിമം കാട്ടിയിരുന്നതെന്നു കണ്ടെത്തിയത്. ഇത്തരത്തിൽ തയ്യാറാക്കിയ വ്യാജ ഫോമുകൾ ഐആർഎസിനു സമർപ്പിക്കുകയായിരുന്നു. 2012 മുതൽ നടത്തിയ ഇടപാടുകളിൽ ഐആർഎസിനു നഷ്ടം വന്നത് 75000 ഡോളറാണ്. ഈ തുക തിരികെ അടയ്ക്കണമെന്നു റൂഡിയോടു ഫെഡറൽ കോടതി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top