ഭക്ഷണം കഴിക്കാന്‍ മടിച്ച് മൂന്ന് വയസുകാരന്റെ വായില്‍ ഭക്ഷണം കുത്തിനിറച്ചു; ശ്വാസം മുട്ടി കുഞ്ഞ് മരിച്ച കേസില്‍ പിതാവിന് ജയില്‍ ശിക്ഷ

ലണ്ടന്‍: മൂന്ന് വയസുകാരന്‍ മകന് നിര്‍ബന്ധിച്ച് ഭക്ഷണം കൊടുത്തത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കേസില്‍ പിതാവിന് ഏഴുവര്‍ഷം തടവ് ശിക്ഷ. ഇഷ്ടമില്ലാത്ത ഭക്ഷണം മകന്റെ വായില്‍ അടിച്ച് കയറ്റുകയായിരുന്നുവെന്നാണ് ആരോപണം. അവന്‍ കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ തല്ലിത്തീറ്റിക്കുകയും തുടര്‍ന്ന് ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു.ബ്രഡ്, പാല്‍, വീറ്റബിക്‌സ്,ഓട്ട്‌സ്, തുടങ്ങിയവയാണ് ഇയാള്‍ അതിക്രൂരമായ രീതിയില്‍ കുഞ്ഞിനെക്കൊണ്ട് തീറ്റിക്കാന്‍ ശ്രമിച്ചിരുന്നത്.സഹോദരങ്ങള്‍ക്ക് മോശം പ്രതിച്ഛായയുണ്ടാകുമെന്ന കാരണം പറഞ്ഞ് പ്രതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കോടതി തയ്യാറായിട്ടില്ല. ഇതാദ്യമായിട്ടാണ് ഒരു കുഞ്ഞിനെ കൊന്നയാളുടെ പേര് ഇത്തരത്തില്‍ കോടതി അജ്ഞാതമാക്കി വയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നതെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.

ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഈ ക്രൂരനായ പിതാവ് കുഞ്ഞിനെ കടുത്ത നരകയാതനകള്‍ക്കാണ് വിധേയനാക്കിയതെന്ന് വിചാരണക്കിടെ കോടതിയില്‍ ബോധിപ്പിക്കപ്പെട്ടിരുന്നു. കുട്ടിയുടെ കുഞ്ഞുവയറില്‍ ഭക്ഷണം നിറഞ്ഞ് കവിഞ്ഞ് ശ്വാസം മുട്ടിയിട്ടും അയാള്‍ കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. കഞ്ഞിപോലുള്ള ഒരു ഭക്ഷണം പിതാവ് നിര്‍ബന്ധിച്ച് കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അത് കുട്ടിക്ക് തീരെ ഇഷ്ടമല്ലായിരുന്നുവെന്നുമാണ് പ്രോസിക്യൂട്ടറായ സൈമണ്‍ ഡെനിന്‍സന്‍ കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് അയാള്‍ കുട്ടിയുടെ കവിളില്‍ നുള്ളുകയും അടിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ കഞ്ഞി അവന്റെ ദേഹത്ത് ഒഴിക്കുകയും ചെയ്തു. ഭക്ഷണം അളവില്‍ കവിഞ്ഞിട്ടും സമ്മര്‍ദം ചെലുത്തി തീറ്റിച്ചതിനാല്‍ കുട്ടിക്ക് അത് വിഴുങ്ങാനോ ശ്വാസം കഴിക്കാനോ പോലും സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുഞ്ഞിനെ കൊന്നത് 32കാരന്‍ തന്നെയാണെന്ന് ബുധനാഴ്ച നടന്ന വിചാരണയില്‍ തെളിഞ്ഞിരുന്നു. അതിന് മുമ്പ് ഓള്‍ഡ് ബെയ്‌ലി കോടതിയിലെ ജൂറിക്ക് മുമ്പില്‍ ഇയാള്‍ വിചാരണയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ നടന്ന തുടര്‍ വിചാരണയ്ക്ക് ശേഷമായിരുന്നു ഇയാളെ തടവിന് വിധിച്ചത്. എക്‌സ് എന്ന വിശേഷിപ്പിക്കപ്പെട്ട പ്രതിക്ക് താന്‍ ചെയ്ത ക്രൂരമായ കൊലപാതകത്തില്‍ പശ്ചാത്താപമൊന്നുമില്ലെന്നായിരുന്നു വിധി പ്രസ്താവിച്ച് കൊണ്ട് ജസ്റ്റിസ് സിങ് ചൂണ്ടിക്കാട്ടിയത്. കുട്ടിക്ക് അപകടം പറ്റിയെന്നറിഞ്ഞ് പാരാമെഡിക്‌സും പൊലീസും കുതിച്ചെത്തി കാര്യം തിരക്കിയപ്പോള്‍ ആദ്യം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നു യുവാവെന്നും കോടതി ആരോപിച്ചു. എന്നാല്‍ അയാളുടെ മറ്റ് രണ്ട് മക്കള്‍ തെളിവ് നല്‍കുകയായിരുന്നു. തങ്ങളുടെ കുഞ്ഞു സഹോദരന്റെ ക്രൂരമായ മരണത്തിന് അവര്‍ സാക്ഷികളായിരുന്നു.

കുട്ടി മരിച്ചതിന് ശേഷം പിതാവ് ആംബുസന്‍സ് വിളിച്ച് വരുത്തുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ച കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. കുട്ടി ഭക്ഷണം കഴിക്കാന്‍ തയ്യാറാവാതത്തതിനെ തുടര്‍ന്ന് പാല്‍, ബ്രഡ്, വീറ്റബിക്‌സ് ഓട്‌സ് തുടങ്ങിയവയുടെ മിശ്രിതം പ്രതി കുട്ടിയെ മടിയില്‍ കിടത്തി വായില്‍ നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നുവെന്നാണ് വിചാരണയില്‍ തെളിഞ്ഞിരുന്നത്. വായിലും മൂക്കിലും ഭക്ഷണം നിറഞ്ഞ് കവിഞ്ഞ് ശ്വാസം മുട്ടിയ കുട്ടി ഇടക്കിടെ ഛര്‍ദിക്കുകയും ചെയ്തിരുന്നു. സംഭവം നടക്കുമ്പോള്‍ മറ്റ് മുതിര്‍ന്നവരാരും വീട്ടിലില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഞ്ഞി പോലുള്ള ഭക്ഷണ പദാര്‍ത്ഥം നിലത്തും കുട്ടിയുടെ മുഖത്തും തൊണ്ടയിലും കാണപ്പെട്ടിരുന്നുവെന്ന് കോടതിയില്‍ ബോധിപ്പിക്കപ്പെട്ടിരുന്നു.

Top