28 മണിക്കൂര്‍ ഗുഹയില്‍ കുടുങ്ങിക്കിടന്ന അച്ഛനും മകനും രക്ഷയായത്‌ മരത്തിന്റെ വേര്‌; അപകടത്തില്‍ നിന്നു അത്ഭുതകരമായി രക്ഷപെട്ടു

ഡബ്ലിന്‍: വിനോദസഞ്ചാര യാത്രയ്ക്കിടെ റോഡരികിലെ ഗുഹയില്‍ കുടുങ്ങിപ്പോയ അച്ഛനും മകനും രക്ഷയായത്‌ ഗുഹയ്ക്കുള്ളിലേയ്ക്കു നീണ്ടു നിന്ന മരത്തിന്റെ വേര്‌. ഈ വേരില്‍പിടിച്ചു തൂങ്ങിക്കിടന്ന സംഘത്തെ 28 മണിക്കൂറിനു ശേഷം കണ്ടെത്തി രക്ഷപെടുത്തുകയായിരുന്നെന്നും രക്ഷാപ്രവര്‍ത്തക സംഘം അറിയിച്ചു.
കോ ക്ലെയറിലെ ഗുഹയ്ക്കുള്ളിലാണ്‌ അച്ഛനും മകനും കഴിഞ്ഞ ദിവസം കുടുങ്ങിയത്‌. കഴിഞ്ഞ ദിവസം രണ്ടു മണിയോടെയാണ്‌ എന്നിസിലെ ഗാര്‍ഡായ്‌ സംഘത്തിനു അപകട അലാറത്തില്‍ നിന്നുള്ള സന്ദേശം ലഭിച്ചത്‌.ഗുഹയ്ക്കു സമീപത്തു വച്ച്‌ രണ്ടു പേരെ കാണാതായെന്നായിരുന്നു സന്ദേശം. തുടര്‍ന്നു ഗാര്‍ഡാ സംഘം അപകട സന്ദേശം വിവിധ സ്ഥലങ്ങളിലേയ്ക്കു അയക്കുകയായിരുന്നു. ഗാര്‍ഡാ സംഘത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത്‌ എത്തിയ കേവ്‌ റെസ്‌ക്യൂ ഓര്‍ഗനൈസേഷനാണ്‌ ഇവര്‍ക്കായി തിരച്ചില്‍ നടത്തിത്തുടങ്ങിയത്‌.
ഡബ്ലിനില്‍ നിന്നുള്ള അച്ഛനും മകനും പോളഗണ്ണിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ്‌ അപകടത്തില്‍പ്പെട്ടത്‌. അപകട അലാറം മുഴങ്ങിയതിനെ തുടര്‍ന്നു അധികൃതര്‍ തിരച്ചില്‍ നടത്താന്‍ തയ്യാറായി മുന്നോട്ടെത്തിയത്‌. ഇത്തരത്തില്‍ അപകട സ്ഥലത്ത്‌ തിരച്ചില്‍ നടത്താന്‍ പരിശീലനം ലഭിച്ച സംഘത്തെയാണ്‌ ഇതിനായി നിയോഗിച്ചിരുന്നത്‌. ഇതേ തുടര്‍ന്നു ഇവര്‍ നടത്തിയ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിലാണ്‌ അപകട സ്ഥലത്തു നിന്നു ഇവരെ രക്ഷിക്കാന്‍ സാധിച്ചത്‌.

Top