ഡബ്ലിന്‍: ഫേസ്ബുക്കിനെതിരെ അന്വേഷണത്തിന് ഡാറ്റാ പ്രോട്ടക്ഷന്‍ കമ്മീഷണറോട് ഹൈക്കോടതിയുടെ നിര്‍ദേശം. യൂറോപില്‍ നിന്നുള്ള ഡാറ്റാകള്‍ യുഎസിലേക്ക് നല്‍കുന്നത് തടയേണ്ടതുണ്ടോ എന്ന കാര്യം പരിശോധിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യുഎസ് ഫേസ്ബുക്ക് ഡാറ്റാ കൈമാറ്റം ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ വിശദമായി പരിശോധിക്കണമെന്ന് ജഡ്ജ് ജെറാള്‍ഡ് ഹോഗന്‍ വ്യക്തമാക്കുന്നു. ഈമാസം ആദ്യം യൂറോപ്യന്‍ കോടതി വ്യക്തമാക്കിയിരുന്നതാണിത്. കമ്മീഷണര്‍ ഹെലന്‍ ഡിക്‌സന്‍ ഉത്തരവിനെ സ്വാഗതം ചെയ്തു. നടപടി ക്രമങ്ങള്‍ ഒരു അവസാനത്തിലേക്കെത്തുന്നത് നന്നാകുമെന്ന അഭിപ്രായമാണ് ഹെലന്‍ ഡിക്‌സന്‍ പറയുന്നത്.
ഓഫീസ് നടപടികള്‍ ആരംഭിക്കുമെന്ന് കൂടി കമ്മീഷണര്‍ വ്യക്തമാക്കുകയും ചെയ്തു. ഓസ്ട്രിയന്‍ വിദ്യാര്‍ത്ഥിയായ മാക്‌സ് ഷ്ട്രീംസാണ് വിഷയം ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണറോട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. നിയമ വിദ്യാര്‍ത്ഥിയായ മാക്‌സ് ഫേസ്ബുക്കിന്റെ ആസ്ഥആനം യൂറോപിലാണെങ്കിലും യുഎസിലേക്ക് ഡാറ്റകള്‍ കൈമാറുന്നതായി ചൂണ്ടികാണിച്ചിരുന്നു. എന്നാല്‍ 2013ല്‍ അന്വേഷണം നടത്താന്‍ കമ്മീഷണര്‍ തയ്യാറായില്ല. ഇക്കാര്യം തീരുമാനിക്കേണ്ടത് യൂറോപ്യന്‍ യൂണിയന്‍ അധികൃതരാണെന്നും ഡാറ്റകള്‍ യുഎസില്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് പറയേണ്ടത് താനല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഈ മാസം യൂറോപ്യന്‍ ഹൈക്കോടതിയുടെ റൂളിങ് പ്രകാരം യുഎസ്ഇയു ഡാറ്റാ ട്രാന്‍ഫര്‍ കരാര്‍ സാധുത ഇല്ലാത്താണെന്ന് വ്യക്തമാക്കുകയും ഇത് ഐറിഷ് ഹൈക്കോടതിയിലെത്തുകയും ചെയ്തിരുന്നു. കോടതിയുടെ നീരീക്ഷണ ശേഷം കേസിന് പോയ വിദ്യാര്‍ത്ഥി ഏറ്റവും വലിയ ചോദ്യം ഇനിയുള്ളത് !ഡിപിസി കേസ് അന്വേഷിക്കാന്‍ തയ്യാറാകുമോ എന്നതാണെന്ന് സൂചിപ്പിച്ചു. നിയമപ്രകാരം വളരെ വ്യക്തതയുണ്ട് എന്ത് ചെയ്യണമെന്നത്. ഏതാനും ആഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാവുന്നതേ ഉളളൂ. ഡിപിസി പിന്നോട്ട് പോകില്ലെന്നാണ് കരുതുന്നത്. ദീര്‍ഘവും ആഴത്തിലുമുള്ള അന്വേഷണം നടത്തുമെന്നും പ്രതീക്ഷിക്കുന്നതായും മാക്‌സ് പറഞ്ഞു.