പി.പി ചെറിയാൻ
വാഷിങ്ടൺ: അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഫെഡറൽ ജഡ്ജി സ്ഥാനത്തേയ്ക്കു മുസ്ലിം സമുദായത്തിൽപ്പെട്ട അബിദ് ഖുറേഷിയെ പ്രസിഡന്റ് ബറാക് ഒബാമ നാമനിർദേശം ചെയ്തു. സെപ്റ്റംബർ ആറിനു സ്ഥാനമൊഴിയാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കേ നടത്തിയ പ്രഖ്യാപനം പ്രാബല്യത്തിൽ വരുമോ എന്നു വരും നാളുകളിൽ വ്യക്തമാകും.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്ട് കോർട്ട് ബെഞ്ചിൽ സേവനമനുഷ്ടിക്കുവാൻ മിസ്റ്റർ ഖുറേഷിയെ ഞാൻ നാമനിർദേശം ചെയ്യുന്നു. അമേരിക്കൻ നീതിന്യായ വ്യവസ്ഥയോടു പൂർണമായി കൂറുപുലർത്തുമെന്നും എല്ലാവർക്കും തുല്യനീതി ലഭ്യമാക്കണണമെന്നും ഖുറേഷിയ്ക്കു കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു ഒബാമ പറയുന്നു.
ജുഡീഷ്യറിയിലെ എല്ലാ നാമനിർദേശങ്ങളും സെനറ്റിൽ റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ തടഞ്ഞു വയ്ക്കുകയും നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുസ്ലീം സമുദായവുമായി ബന്ധപ്പെട്ടു ഡൊണാൾഡ് ട്രമ്പിന്റെ നയങ്ങൾ വിവാദമാവുകയും ചെയ്ത സാഹചര്യത്തിൽ ഒബാമയുടെ പുതിയ നീക്കം റിപബ്ലിക്കൻ പാർട്ടിയിൽ പുതിയ ചർച്ചകൾക്കു വഴി വച്ചിട്ടുണ്ട്.
ഖുറേഷിയുടെ നോമിനേഷൻ മുസ്ലീം സമുദായം സ്വാഗതം ചെയ്തു. 2016 ലെ തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടി അധികാരത്തിലെത്തിയാൽ പ്രസിഡന്റ് വീണ്ടും ക്വറേഷിയെ നാമനിർദേശം ചെയ്യുമെന്നും പറഞ്ഞു. അബിദ് ഖുറേഷിയെ നാമനിർദേശം ചെയ്തതു വഴി ഒബാമ അമേരിക്കൻ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.