പി.ടി തോമസ് എംഎൽഎയ്ക്ക് ഫിലാഡൽഫിയയിൽ സ്വീകരണം ഓഗസ്റ്റ് നാലിന്

സ്വന്തം ലേഖകൻ

ഫിലാഡൽഫിയ: ഹ്രസ്വസന്ദർശനാർഥം അമേരിക്കയിൽ എത്തിച്ചേർന്ന മുൻ എംപിയും മുൻ കെഎസ് യു സംസ്ഥാന പ്രസിഡന്റും ഇടുക്കി ഡിസിസി പ്രസിഡന്റുമായിരുന്ന ഇപ്പോഴത്തെ തൃക്കാക്കര എംഎൽഎ പി.ടി തോമസിനെ പെൻസിൽവാനിയ ഐഎൻഒസി കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നു.
ഓഗസ്റ്റ് നാല് വ്യാഴാഴ്ച രാത്രി ഏഴു മണിയ്ക്കു അതിഥി ഇൻഡ്യൻ റസ്റ്ററന്റിൽ വച്ച് ഒരുക്കിയിരിക്കുന്ന യോഗത്തിൽ പെൻസിൽവാനിയ ഐഎൻഒസി കേരള ചാപ്റ്റർ പ്രസിഡന്റ് കുര്യൻ രാജൻ അധ്യക്ഷത വഹിക്കുന്നതും, നാഷണൽ ഐഎൻഒസി പ്രസിഡന്റ് ജോബി ജോർജ്, വൈസ് പ്രസിഡന്റ് യോഹന്നാൻ ശങ്കരത്തിൽ, സജി കരിംകുറ്റി, ട്രഷറർ ഐപ്പ് ഉമ്മൻമാരേട്ട്, ഫിലിപ്പോസ് ചെറിയാൻ എന്നിവർ ആശംസകൾ നേരുന്നതും ആണ്.
എംഎൽഎയോടൊപ്പം യുഎസ് സന്ദർശിച്ചുകൊണ്ടിരിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കുവൈറ്റ് പ്രസിഡന്റും നോർക്കാ വെൽഫെയർ ബോർഡ് ഡയറക്ടറുമായ വർഗീസ് പുതുക്കുളങ്ങരയെയും സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുന്നതാണ്. കേരളത്തിലെ സമുന്നത കോൺഗ്രസ് നേതാവും ആദർശന രാഷ്ട്രീയത്തിന്റെ വക്താവും കറതീർന്ന ഗാന്ധിയനും മികച്ച പ്രഭാഷകനും ആയ പിടി തോമസ് എംഎൽഎയ്ക്കു ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിലേയ്ക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ഐഎൻഒസി ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
പിആർഒ ഡാനിയൽ പി.തോമസ് ആണ് ഇതു സംബന്ധിച്ചുള്ള അറിയിച്ച് പുറത്തു വിട്ടത്. ഓഗസ്റ്റ് ഒൻപതു വരെ യുഎസിൽ ഉള്ള പി.ടി തോമസിനെ 516 430 0377 (5164300377) എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. സ്വീകരണ സമ്മേളനം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്കു സന്തോഷ് എബ്രഹാം 215 605 6914.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top