ഫിന ഫാൾ ഒന്നാം സ്ഥാനത്ത് എത്തും! മൈക്കിൾ മാർട്ടിൻ വീണ്ടും പ്രധാനമന്ത്രിയാകും.ഫിന ഫാളും ഫിന ഗെയ്‌ലും 80 സീറ്റുകളധികം നേടും! ഗവൺമെൻ്റ് രൂപീകരിക്കാനുള്ള നീക്കം തുടങ്ങി ഫിന ഫാളും ഫിന ഗെലും. സിന്‍ഫെയിന്‍ മൂന്നാം സ്ഥാനത്താകും.എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റുന്നു.സോഷ്യൽ ഡെമോക്റാറ്റ്‌സ് ഭരണത്തിൽ പങ്കാളിയാകും.

ഡബ്ലിൻ : തിരഞ്ഞെടുപ്പ് ഫലം വ്യക്തമായി കൊണ്ടിരിക്കുന്നു .ഭരണമുന്നണി വീണ്ടും അധികാരത്തിൽ എത്തും .ഫിന ഫാൾ ഒന്നാം സ്ഥാനത്ത് എത്തും ! ഫിയാന ഫെയ്‌ലിൻ്റെയും ഫൈൻ ഗെയ്‌ലിൻ്റെയും മുന്നണി 80 സീറ്റുകളധികം നേടും!മൈക്കിൾ മാർട്ടിലാണ് വീണ്ടും പ്രധാനമന്ത്രിയാകും! ഫിയാന ഫെയ്‌ലും ഫൈൻ ഗെയ്‌ലും ഒരു സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചു.

ഫൈൻ ഗെയിലിന് പ്രതിപക്ഷ ബഞ്ചിൽ ഇരിക്കാൻ ആഗ്രഹമുണ്ടെന്ന അവ്യക്തമായ നിർദ്ദേശം പാർട്ടിയിലെ മുതിർന്ന നേതാക്കൾ തള്ളിക്കളഞ്ഞു. എന്നിരുന്നാലും,ഏറ്റവും കൂടുതൽ സീറ്റുകൾ ഫിയന്ന ഫെയ്ൽ നേടുമെന്ന് ഇപ്പോൾ ഉറപ്പായിട്ടുണ്ട് .ഇത് മൈക്കൽ മാർട്ടിൻ അടുത്ത താവോസീച്ചാകാൻ വഴിയൊരുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതെസമയം സിൻ ഫെയ്ൻ ഒരു ഇടതുപക്ഷ സഖ്യം കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്നുണ്ട് . പക്ഷേ കേവല ഭൂരിപക്ഷമായ 88 ഡോൾ സീറ്റുകളിൽ എത്താൻ പറ്റിയ സംഖ്യ കക്ഷികൾ ഇല്ല എന്നതാണ് സത്യം . സുരക്ഷിതമായ ഒരു സർക്കാർ രൂപീകരിക്കാൻ മറ്റുള്ളവരുടെ സഹായം ആവശ്യമാണ്.

സ്ഥിരതയുള്ള ഭരണത്തിന് ഏറ്റവും കുറഞ്ഞത് 90 ടിഡികളെങ്കിലും ആവശ്യമുണ്ട് എന്ന് മുൻ താവോയിസച്ച് ലിയോ വരദ്കർ അഭിപ്രായപ്പെട്ടു .ലേബർ പാർട്ടി, സോഷ്യൽ ഡെമോക്രാറ്റുകൾ അല്ലെങ്കിൽ സ്വതന്ത്രർ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുണ്ട്.തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം വലിയ പാർട്ടികളിൽ നിന്ന് ലേബറിന് അത്ര സൂക്ഷ്മമായ അനുമാനങ്ങൾ ഉണ്ടായില്ല.എന്നാൽ പ്രതിപക്ഷ ബഞ്ചുകളിൽ നിന്ന് മധ്യ-ഇടതുപക്ഷ വോട്ട് ഏകീകരിക്കാൻ ലേബർ സർക്കാരിൽ പ്രവേശിക്കുകയും സോഷ്യൽ ഡെമോക്രാറ്റുകളെ ഉപേക്ഷിക്കുകയും ചെയ്യുമോഎന്നത് കാത്തിരിക്കണം .

എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തേടിയിരിക്കുകയാണ് . മൂന്നാംസ്ഥാനത്താകുമെന്ന് പറഞ്ഞ ഫിനഫാള്‍ ഒന്നാം   സ്ഥാനത്തെത്തുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ .ഫിനഗേല്‍ രണ്ടാം സ്ഥാനത്താകുമെന്നും സിന്‍ഫെയിന്‍ മൂന്നാം സ്ഥാനത്താകുമെന്നും പുതിയ സൂചനകൾ.തിരഞ്ഞെടുപ്പില്‍ ഏറ്റവും തിരിച്ചടി നേടിയത് ഗ്രീന്‍ പാര്‍ട്ടിയാണ്.  മന്ത്രിമാരെല്ലാം തോൽവിയുടെ രുചി അറിഞ്ഞു .

ആകെയുണ്ടായിരുന്ന 12 സീറ്റുകളില്‍ മൂന്ന് സീറ്റിലൊതുങ്ങാനാണ് സാധ്യത.ഒരു സീറ്റില്‍ പോലും ജയിക്കില്ലെന്നാണ് മുന്‍ പാര്‍ട്ടി ലീഡര്‍ എമണ്‍ റയാന്‍ പറയുന്നത്.ഡബ്ലിന്‍ വെസ്റ്റിലെ സീറ്റ് നിലനിര്‍ത്താന്‍ ഒ ഗോര്‍മാന്‍   പോരാടുകയാണ്.ജൂനിയര്‍ മന്ത്രിമാരായ ജോ ഒബ്രിയാനും ഒസിയാന്‍ സ്മിത്തുംപരാജയപ്പെട്ടു. സോഷ്യല്‍   ഡെമോക്രാറ്റ്സ് എല്ലാ സിറ്റിംഗ് സീറ്റുകളും നിലനിർത്തും.അടുത്ത സര്‍ക്കാരില്‍ പാര്‍ട്ടി ഇടം നേടാൻ സാധ്യതയുണ്ട് . കുടിയേറ്റത്തെ മുന്‍നിര്‍ത്തി ലോക്കല്‍ യൂറോപ്യന്‍ തിരഞ്ഞെടുപ്പുകളില്‍ മികവുകാട്ടിയ തീവ്രവലതുപക്ഷത്തിനും ഈ തിരഞ്ഞെടുപ്പ് തിരിച്ചടി കിട്ടി. മികച്ച പ്രകടനം

 

 

Top