ഡബ്ലിന്‍ :തിരഞ്ഞെടുപ്പ് അടുത്തതോടെ വന്‍ വാഗ്നാനങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടിയായ ഫിയനാ ഫാള്‍ രംഗത്ത് .ജനക്ഷേമ പദ്ധതികളാണ് വോട്ട് ലക്ഷ്യം വെച്ച് മുന്നോട്ട് വെക്കുന്നത്.അയര്‍ലണ്ടിലെ ഓരോ പൗരനും വെല്‍ഫെയര്‍ ബെനഫിറ്റായി ആഴ്ചയില്‍ 188 യൂറോ ഉറപ്പാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. രാജ്യത്ത് ദാരിദ്രം തുടച്ചു നീക്കാനും മറ്റു ജനക്ഷേമ പദ്ധതികള്‍ക്കു ഊന്നല്‍ നല്കികൊണ്ടുള്ളതുമാണ് പ്രകടന പത്രിക. അയര്‍ലണ്ടുകാര്‍ക്കുള്ള പുതുവര്‍ഷ സമ്മാനാമായിട്ടാണ് ഫിയന പ്രകടന പത്രിക പുറത്തിറക്കുന്നത്.
വെല്‍ഫെയര്‍ ബെനഫിറ്റ്, ബേസിക് മിനിമം ഇന്‍കം തുടങ്ങി മറ്റു ജനക്ഷേമ പദ്ധതികള്‍ക്കു പണം കണ്ടെത്താനുള്ള വഴികളും പാര്‍ട്ടിയുടെ ആലോചനയിലുണ്ട്. അധികാരത്തിലെത്തിയാല്‍ തുടര്‍ന്നുള്ള ആറു മാസത്തിനുള്ളില്‍ ടാക്‌സ് വ്യവസ്ഥകള്‍, മിനിമം കൂലി, പുതിയ ശമ്പള വ്യവസ്ഥകള്‍ എന്നിവ നിജപ്പെടുത്തി പദ്ധതികള്‍ക്കായുള്ള പണം കണ്ടെത്താമെന്നാണ് പാര്‍ട്ടിയുടേയും നേതാക്കളുടേയും തീരുമാനം. പദ്ധതിക്കായി ഏകദേശം 30 ബില്ല്യണ്‍ ഡോളറോളം ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.2011 നു ശേഷം അയര്‍ലണ്ടിന്റെ ഭരണചക്രം കൈവിട്ടു പോയതിനു ശേഷം അതിശക്തമായി രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്ന് അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഫിയന ഫാളും കൂട്ടരും.