പതിമൂന്നാമത് ഫിബാ കോൺഫറൻസ് കാനഡയിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു

പി.പി ചെറിയാൻ

ഒന്റാറിയോ (കാനഡ): ജൂലായ് 10 മുതൽ 14 വരെ ഓന്റാറിയെ ഹാമിൽട്ടൺ കൺവൻഷൻ സെന്ററിൽ നടക്കുന്ന പതിമൂന്നാമത് ഫിബാ കോൺഫറൻസിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഫിഡാ കൺവൻഷൻ സംഘാടകർ അറിയിച്ചു.
ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ബ്രദറൺ ഫാമിലീസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കോൺഫറൻസ് വൻവിജയം ആക്കുന്നതിനു വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ടെറി ജോർജ്, സാമുവേൽ തോമസ്, ജിജി വില്യംസ്, റോജി വർഗീസ് (രജിസ്‌ട്രേഷൻ കോ ഓർഡിനേറ്റർ) ജിൻസി എബ്രഹാം പീറ്റർ എബ്രഹാം, സാലി ബെനോ (ചിൽഡ്രൻസ് പ്രോഗ്രാം കോ ഓർഡിനേറ്റർ), ജോസ് ചെറിയാൻ, ലിജോ എം.ജോർജ്, ഫിലിപ്പ് ആൻഡ്രൂസ് (മ്യൂസിക്) ഏബെൽ തോമസ്, ജെഫ് മാത്യു, നോയൽ മാത്യു, സന്തോഷ് തോമസ്, പ്രോമിഡ് മാത്യു (യൂത്ത് പ്രോഗ്രാം), അലക്‌സ് തോമസ്, ബോബിൻ മാത്യു, ഡാനിയേൽ റോബർട്ട്, വിൻ ജോൺസൺ (റിക്രിയേഷൻ), ബെൻ ജോൺ, തോമസ് എം, ബോബി അലക്‌സാണ്ടർ, റെജി പോൾ (ട്രാൻസ്‌പോർട്ടേഷൻ), എന്നിവരാണ് വിവിധ കമ്മിറ്റികൾക്കു നേതൃത്വം നൽകുന്നത്.
സാജൻ ജോഷ്വ, ജോയ് തുട്ടിയൻ, സജി എബ്രഹാം, ബിനോയ് പോൾ എന്നിവരും കോൺഫറൻസ് വിജയമാക്കുന്നതിനു സജ്ജമായി രംഗത്തുണ്ട്. റോഡ് ഡ്യൂബെറി, ഡോ.സ്റ്റീവ് പ്രൈസ്, ജിം കോംറ്റ്, പി.ജെ ജെയിംസ്, ജോൺ പി.തോമസ്, ജെസി ജന്റയിൽ, സജീവ് വർഗീസ് തുടങ്ങിയ പ്രഗൽഭരും പ്രശസ്തമായ പ്രസംഗികരുമാണ് വിവിധ വിഷയങ്ങളെക്കുറിച്ചു പഠന ക്ലാസുകൾ നേതൃത്വം നൽകുക കോൺഫറൻസിന്റെ അനുഗ്രഹത്തിനും വിജയത്തിനും എല്ലാവരുടെയും സഹകരണം സംഘാടകർ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾ ഫിലാനോ ഫിൽമ എന്ന വെബ് സൈറ്റിൽ ലഭിക്കുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top