ഡബ്ലിന്‍: അയര്‍ലന്‍ഡ് സാമ്പത്തിക വളര്‍ച്ച കണക്കുകള്‍ അതിശയോക്തി കലര്‍ത്തി വിവരിക്കുന്നത് ഭാവിയിലേക്കുള്ള പദ്ധതികളില്‍ അമിത ആത്മവിശ്വാസം പ്രകടമാകുന്നതിനും ആസൂത്രണങ്ങളില്‍ പിഴവുണ്ടാകുന്നതിനും കാരണമാകുമെന്ന് സ്ഥാനമൊഴിയുന്ന സെന്‍ട്രന്‍ ബാങ്ക് ഗവര്‍ണര്‍ പാട്രിക് ഹനോവന്‍ മുന്നറിയിപ്പു നല്‍കി. ബഹുരാഷ്ട്ര കമ്പനികളുടെ ബിസിനസ് പ്രവര്‍ത്തനങ്ങളെ ഈ കണക്കുകള്‍ ബാധിക്കുന്നുണ്ടെന്നും ഭാവിയിലേക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലും സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കുന്നതിലുമെല്ലാം ഇതിലൂടെ അപകടസാധ്യതയോറുന്നുവെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.
ഐറിഷ് സമ്പദ് വ്യവസ്ഥ ഇപ്പോഴും പ്രീ ക്രൈസിസ് പീക്കില്‍ നിന്ന് അധികമകലെയല്ലെന്ന് ഹനോവന്‍ ബജറ്റിന് മുമ്പ് ധനമന്ത്രി മൈക്കിള്‍ നൂനന് കത്തെഴുതിയിരുന്നു. നികുതി വരുമാനം വര്‍ധിച്ചെങ്കിലും എല്ലാവര്‍ഷവും ഇതി തുടരണമെന്നില്ലെന്നും അതിനാല്‍ ബജറ്റില്‍ ബാധ്യതകള്‍ സൃഷ്ടിക്കരുതെന്നും ബജറ്റ് നയങ്ങള്‍ ഗൗരവമായി രൂപീകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കടം വാങ്ങുന്നത് അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരിക്കണം ബജറ്റിന് രൂപം നല്‍കേണ്ടതെന്നും ഐറിഷ് ബജറ്റ് ഫിസക്കല്‍ നിയമങ്ങളുടെ പരിധിയില്‍ വരുന്നതാണോ എന്നും ഡിസംബറില്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈന, ഗള്‍ഫ് അടക്കമുള്ള ലോകരാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയുടെ ആശങ്ക രൂപപ്പെട്ടു തുടങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ ഐറിഷ് സമ്പദ് ശക്തമായി നിലനിര്‍ത്തേണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഹനോവന്‍ ഈ മുന്നറിയിപ്പു നല്‍കിയിരിക്കുന്നതെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.