ഫൈൻഗായേൽ നേതൃത്വസ്ഥാനത്തേയ്ക്ക് ആര്: പാർട്ടിയ്ക്കുള്ളിൽ തർക്കം രൂക്ഷമാകുന്നു

സ്വന്തം ലേഖകൻ

ഡബ്ലിൻ: ഫൈൻഗായേലിന്റെ നേതൃസ്ഥാനത്തേയ്ക്കു ആരെത്തണമെന്നതിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷമാകുന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രി എൻഡാ കെനിയ്ക്കു ശേഷം പാർട്ടി നേതൃസ്ഥാനം വഹിക്കേണ്ടതാരെന്നതാണ് ഇപ്പോഴത്തെ പ്രധാന തർക്ക വിഷയം. എൻഡ കെന്നിക്കു ശേഷം സോഷ്യൽ പ്രൊട്ടക്ഷൻ മിനിസ്റ്റർ ലിയോ വരേദ്കറെ ഫിനഗേൽ നേതൃസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കുന്നതിനെതിരെ പാർട്ടി ഉപനേതാവ് ഡോ: ജെയിംസ് റെയ്‌ലിയുടെ നേതൃത്വത്തിൽ പാർട്ടി അണികൾ രംഗത്തെത്തിയതാണ് ഇപ്പോൾ തർക്കത്തിനിടയായിരിക്കുന്നത്.. മികച്ച നേതാവിനെ തെരഞ്ഞെടുക്കാത്ത പക്ഷം അത് പാർട്ടിയെ മോശമായി ബാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വരേദ്കറുടെ പേരെടുത്ത് പറയാതെയായിരുന്നു റെയ്‌ലിയുടെ അഭിപ്രായം രേഖപ്പെടുത്തൽ.
കെന്നി മികച്ച നേതാവാണെന്നു പറഞ്ഞ റെയ്‌ലി, ക്ഷണികശോഭയുള്ള ഒരാളെ നേതാവാക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. കെന്നിക്കു ശേഷം വരേദ്കർ നേതാവാകുമെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഫിനഗേലിന്റെ 49 ടിഡിമാരിൽ 30 പേരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. ഇതിനിടെയാണ് റെയ്‌ലി വരേദ്കർക്കെതിരെ ഒളിയമ്പ് എയ്തിരിക്കുന്നത്.
വരേദ്കർക്കു പുറമെ സിമോൺ കൊവേനി, ഫ്രാൻസസ് ഫിറ്റ്‌സ്‌ജെറാൾഡ്, പാസ്ചൽ ഡോൺഹോ എന്നിവരുടെ പേരും നേതൃസ്ഥാനത്തേയ്ക്ക് ഉയർന്നു കേൾക്കുന്നുണ്ട്. എങ്കിലും 2018 വരെ കെന്നി തന്നെ നേതൃസ്ഥാനത്ത് തുടരുമെന്നാണ് കരുതുന്നത്.ഇതിനിടെ കെന്നി അടുത്ത വർഷം മധ്യത്തോടെ പാർട്ടി നേതൃസ്ഥാനം ഒഴിഞ്ഞേക്കുമെന്ന വാർത്തകളും ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top