അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്തെ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നെങ്കിലും ആർക്കും വ്യക്തമായ ഭൂരപക്ഷമില്ലാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഫൈൻ ഗായേൽ സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. 21 സ്വതന്ത്ര അംഗങ്ങളിൽ ചിലരെ ഒപ്പം കൂടി മത്സരം കടുപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ എൻഡാ കെനിയുടെ നേതൃത്വത്തിലുള്ള സംഘം ആരംഭിച്ചിരിക്കുന്നത്. ഇതിനായി ക്രൈസിസ് മാനേജ്‌മെന്റ് സംഘത്തെയും എൻഡാ കെനിയുടെ നേതൃത്വത്തിൽ നിയോഗിച്ചിട്ടുണ്ട്.
ഫിന്നാ ഫെയിലിനേക്കാൾ സീറ്റ് കൂടുതൽ ലഭിക്കുമെന്നുറപ്പുള്ളതിനാൽ സർക്കാർ രൂപീകരിക്കാനുള്ള കടമ ഫൈൻഗായേലിനു വന്നു ചേരും ഇതിന് മറ്റ് പാർടികളിൽ നിന്നുള്ള പ്രശ്‌നാധിഷ്ഠിത പിന്തുണ ഉറപ്പുവരുത്തണം എന്നാണ് പാർട്ടിയിലെ മിക്ക നേതാക്കളും ആഗ്രഹിക്കുന്നത്, എന്ട കെന്നിയുടെ നേതൃത്വത്തിൽ സർക്കാർ ഉണ്ടാക്കുമെങ്കിൽ പിന്തുണയ്ക്കാമെന്ന് സർക്കാരിലെ ഇപ്പോഴത്തെ സഖ്യകക്ഷിയായ ലേബർ പാർട്ടിയുടെ നേതാവ് ജോൺ ബർട്ടൻ വെളിപ്പെടുത്തികഴിഞ്ഞു,ഫലം പ്രഖ്യാപിച്ചതനുസരിച്ചു 6 സീറ്റ് ലഭിച്ചു കഴിഞ്ഞ ലേബറിന് ഒരു സീറ്റ് കൂടി ഉറപ്പായി ലഭിച്ചേക്കും. 60ൽ കൂടുതൽ സീറ്റ് കിട്ടുമെന്നായിരുന്നു ഫൈൻ ഗായേലിന്റെപ്രതീക്ഷ. എന്നാൽ ,നിലവിൽ 47 സീറ്റാണ് ലഭിച്ചത്.ഫലം പ്രഖ്യാപിക്കാനുള്ളത്തിൽ 5 സീറ്റുകൾ സീറ്റുകൾ കൂടി ലഭിച്ചാൽ സഖ്യത്തിന് 59 സീറ്റുകൾ ആകും.ഗ്രീൻ പാർട്ടിയുടെ 2 ടി ഡി മാരുടെ പിന്തുണയും കൌണ്ടി കെറിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 2 ടി ഡി മാരുടെ പിന്തുണയും ഫൈൻ ഗായേലിനു ലഭ്യമാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചതായാണ് റിപ്പോർട്ടുകൾ.ഇതോടെ 63 സീറ്റാകും.
79 പേരുടെ പിന്തുണയെങ്കിലും ഉണ്ടായെങ്കിലെ സർക്കാർ രൂപീകരിക്കാനാവു. ഇതിനെ നേരിടാൻ കെന്നി നേരിട്ട് ഒരു ക്രൈസിസ് മാനെജ്‌മെന്റ് ഗ്രൂപ്പിനെ നിയമിച്ചു കഴിഞ്ഞു.ആകെയുള്ള സ്വതന്ത്ര 20 ടി ഡി മാരിൽ കുറെയെങ്കിലും നേടിയെടുക്കാനുള്ള പിന്തുണ നേടാനാണ് കെന്നിയുടെ ക്രൈസിസ് മാനേജ്‌മെന്റിന്റെ ശ്രമം.ഇത്തരത്തിൽ ഒരു നീക്കം നടത്തിയാൽ പോലും ഫിന്നാ ഫാളിന്റെ സമ്മർദങ്ങളെ ചെറുക്കാം എന്ന് ഫൈൻ ഗായേൽ കരുതുന്നു ഫൈൻ ഗായേൽ ന്യൂനപക്ഷ സർക്കാരുണ്ടാക്കണമെന്ന് ഡബ്ലിൻ ബേ സൗത്തിൽ നിന്ന് വിജയിച്ച ഈഗൺ മർഫി ആവശ്യപ്പെട്ടു.ഫൈൻ ഗായേലും ഫിന്നാ ഫെയിലും തമ്മിൽ സഖ്യസാധ്യത തെരഞ്ഞെടുപ്പിന് മുമ്പ് ചർച്ചചെയ്യപ്പെട്ടിരുന്നു.എന്നാൽ കൂടുതൽ പേരും പാർടി ഒറ്റയ്ക്ക് സർക്കാരുണ്ടാക്കാൻ ശ്രമിക്കണമെന്ന അഭിപ്രായക്കാരാണ്. ഫൈൻ ഗായേലും ഫിന്നാ ഫെയിലും തമ്മിലുള്ള സഖ്യത്തെക്കുറിച്ച് ജനങ്ങൾ പ്രതീക്ഷയുള്ളവരാണ്. എന്നാൽ, ഇത് രാജ്യതാൽപ്പര്യത്തിന് ഉതകുന്നതല്ലെന്നാണ് ഫൈൻ ഗായേൽ പ്രവർത്തകരുടെ വികാരം.ശക്തമായ പാർലിമെന്റിന് വേണ്ടിയുള്ള വിട്ടുവീഴ്ച ഐറിഷ് രാഷ്ട്രയത്തിൽ പാർടിയുടെ പരാജയത്തിനിടയാക്കും എന്നവർ കരുതുന്നു. . അത് കൊണ്ട് തന്നെ ന്യൂനപക്ഷ സർക്കാരിനുള്ള സാധ്യതയെ തള്ളിക്കളയാനാവില്ല.. നിലവിൽ കൈവരിച്ച സീറ്റുകൾ കൊണ്ടുതന്നെ ഫിനഗേലിന് ഇത് സാധ്യമാകുമെന്നാണ് കെന്നിയുടെ പ്രതീക്ഷ.എന്തായാലും അത്തരത്തിൽ ഉള്ള ചർച്ചകൾ ദേശീയ തലത്തിൽ ആരംഭിച്ചു കഴിഞ്ഞു.