ഫൈൻഗായേൽ ലേബർ പാർട്ടികൾക്കു ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നു എക്‌സിറ്റ് പോൾ

സ്വന്തം ലേഖകൻ

ഡബ്ലിൻ: ഫൈൻ ഗായേലിനും ലേബർ പാർട്ടികൾക്കും ഭൂരിപക്ഷത്തിനു കഷ്ടിച്ചു പിന്നിലായിരിക്കുമെന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു. ഫൈൻ ഗായേലിനും 26.1 ശതമാനം വോട്ടും, ലേബർ പാർട്ടിക്കു 7.8 ശതമാനം വോട്ടും ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. ഈ വോട്ടെടുപ്പു ഫലങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ഫൈൻ ഗായേലിന്റെയും ലേബറിന്റെയും നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തുന്നതിനു ഒരൽപം പിന്നിലായിരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഫൈൻ ഗായേലും ലേബറും ഒന്നിച്ചു ചേർന്നാൽ പോലും 34 ശതമാനം മാത്രമേ വോട്ട് ലഭിക്കുകയുള്ളൂ. അതു കൊണ്ടു തന്നെ ഫൈൻ ഗായേലിനും ലേബറിനും അധികാരത്തിൽ തിരികെ എത്താൻ സാധിക്കില്ലെന്നും ഇവർ വ്യക്തമാക്കുന്നു. 41 മുതൽ 42 ശതമാനം വരെ വോട്ടുണ്ടെങ്കിൽ മാത്രമേ അധികാരത്തിൽ തിരികെ എത്താൻ സാധിക്കൂ എന്നാണ് വ്യക്തമായിരിക്കുന്നത്. ഫിന്നാ ഫെയലിനു 22.9 ശതമാനം വോട്ട് ലഭിക്കുമെന്നാണ് ഫലങ്ങൾ നൽകുന്ന സൂചന. ഇനി ഭരണം സാധ്യമാകണമെങ്കിൽ ഫിന്നാ ഫെയിലും പരമ്പരാഗത വൈരികളായ ഫൈൻ ഗായേലും തമ്മിൽ യോജി്‌ക്കേണ്ട സാഹചര്യമാണ് നിലിവിലുള്ളതെന്നും വ്യക്തമാകുന്നു.
എക്‌സ്റ്റ് പോൾ ഫലങ്ങൾ പ്രകാരം സിന്നാ ഫെയിൻ 14.9 ശതമാനം വോട്ടും, എഎഎ യും പിബിപിയും 3.6 ശതമാനം വോട്ടും, ഗ്രീൻ 3.5 വോട്ടും, സോഷ്യൽ ഡെമോക്രാറ്റ് 2.8 ശതമാനം വോട്ടും, റിയേന 2.3 ശതമാനം വോട്ടും സ്വതന്ത്രൻ 16.1 ശത്മാനം വോട്ടും നേടുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ ചില മണ്ഡലങ്ങളിൽ 100 ശതമാനം വരെ വോട്ടെടുപ്പു നടന്നത് ശുഭസൂചനകളാണ് നൽകുന്നത്. 77 ശതമാനമാണ് രാജ്യത്തെ ആകെയുള്ള വോട്ടർ ടേൺഔട്ട്. മയോയിൽ 100 ശതമാനം വോട്ടുണ്ടെന്നാണ് പ്രാദേശിക കണക്കെടുപ്പുകാർ വ്യക്തമാക്കുന്നത്. എന്നാൽ, 77 ശതമാനം മാത്രമാണ് ഇവിടുത്തെ വോട്ടുകളെന്നാണ് കണക്കുകളിൽ നിന്നു സൂചന ലഭിക്കുന്നത്. ഡബ്ലിനിൽ 65 ശതമാനവും തല്ലിഖത്തിൽ 70 ശതമാനവും ഡബ്ലിൻ മിഡ് വെസ്റ്റിൽ 54 ശതമാനവും വോട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top