ഡബ്ലിന്‍: ആടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഫിന്നാ ഫെയിലിന്റെ തിരഞ്ഞെടുപ്പു ഡയറക്ടറായി പാര്‍ട്ടി ടിഡി ബില്‍ കെല്ലിഹെറിനെ തിരഞ്ഞെടുത്തു. പാര്‍ട്ടി ലീഡര്‍ മൈക്കിള്‍ മാര്‍ട്ടിനാണ് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്. മുന്‍ മന്ത്രി പാറ്റ് കാരി ഡയറക്ടര്‍ സ്ഥാനം രാജി വച്ചതിനെ തുടര്‍ന്നാണ് കെല്ലിഹെറിനെ ഡയറക്ടറായി തിരഞ്ഞെടുത്തത്.
കോര്‍ക്ക് നോര്‍ത്ത് സെല്‍ട്രല്‍ ടിഡിയാണ് തിരഞ്ഞെടുക്കപ്പെട്ട കെല്ലിഹെറിന്‍. തന്നെ നാമനിര്‍ദേശം ചെയ്തതിനു പിന്നാലെ തന്നെ കെല്ലിഹെറിന്‍ സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. രാജി വച്ച പാറ്റ് കാരിയ്ക്കു പാര്‍ട്ടി ലീഡര്‍ മാര്‍ട്ടിന്‍ നന്ദി അറിയിച്ചു. തിരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് മാര്‍ട്ടില്‍ നല്‍കിയ സംഭാവനകള്‍ അംഗീകരിക്കുന്നതായി അദ്ദേഹം നന്ദിപ്രമേയത്തില്‍ അറിയിച്ചു. തുടര്‍ന്നു ഇതിനായി അദ്ദേഹം പത്രക്കുറിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കാരി തന്റെ സ്ഥാനം രാജിവച്ചത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തുകയായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ സഹ രാഷ്ട്രീയ പ്രവര്‍ത്തകരെ രാജി വയ്ക്കരുതെന്ന് അദ്ദേഹത്തിനു മുന്നറിയിപ്പു നല്‍കിയിരുന്നതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, തനിക്കു കിട്ടിയ എല്ലാ പ്രധാന റോളുകളും രാജി വയ്ക്കുകയാണ് എന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാല്‍, അദ്ദേഹത്തിനെതിരെ നേരത്തെയുണ്ടായിരുന്ന ലൈംഗികാപവാദക്കേസ് എങ്ങിനെ പുറത്തായി എന്നത് സംബന്ധിച്ചുള്ള ഗാര്‍ഡായ് അന്വേഷണം പുരോഗമിക്കുന്നതാണ് അദ്ദേഹത്തിന്റെ രാജിക്കു പിന്നിലെ കാരണമായതെന്നും സംശയിക്കുന്നുണ്ട്.