
ഡബ്ലിന്‍: ട്രാലിയില്‍ വീടിനുണ്ടായ തീപിടുത്തത്തില്‍ വൈദികന് കൊല്ലപ്പെട്ടു. ഫാദര്‍ ഗ്രോയ്ഡ് ഒ ഡോനാഫയാണ് ഇന്ന് രാവിലെയുണ്ടായ തീപിടുത്തതില്‍ മരണപ്പെട്ടിരിക്കുന്നത്. ഫെനിറ്റ് വില്ലേജിലാണ് തീപിടുത്തത്തിനിരയായ വീടുള്ളത്. പുലര്‍ച്ച രണ്ട് മണിക്ക് അഗ്നശമന സേനാ വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവിടെയെത്തി. നാലരയോടെയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്.
82 വയസുള്ള വൈദികന് വിരമച്ച അദ്ധ്യാപകനും പ്രദേശിക ചരിത്രകാരനുമായിരുന്നു. യുകെയിലും യുഎസ്എയിലും സേവനം നല്കുയിട്ടുണ്ട്. ആറാം നൂറ്റാണ്ടിലെ കെറിയിലെ വിശുദ്ധന് സെന!്റ് ബ്രെന്ഡനെകുറിച്ച് പുസ്തകവും എഴുതി. വൈദികന്റെ മരണത്തില്‍ സിന് ഫിന് ടിഡി മാര്ട്ടിന് ഫെറിസ് അനുശോചനം അറിയിച്ചു.
ഫെനിറ്റ് ഇടവകയില്‍ നിന്നുള്ളവരും സമീപ പ്രദേശത്തുള്ളവരും വൈദികന്റെ ദാരുണാന്ത്യത്തില്‍ ദുഖിതരാണെന്നു് ടിഡി വ്യക്തമാക്കി. മേഖല പലപ്പോഴും കഷ്ട സ്ഥിതികള്‍ നേരിട്ടപ്പോള്‍ അവരുടെ കൂടെ നിന്ന ആളാണ് വൈദികനെന്നും ടിഡി ഓര്‍മ്മിച്ചു. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. സംശയകരമായി ഇത് വരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഗാര്‍ഡ അധികൃതര്‍ വ്യക്തമാക്കി