പി.പി ചെറിയാൻ
കാലിഫോർണിയ: അഗ്നിക്കു നടുവിൽ നിന്നു സ്വയം വീഡിയോ റിക്കാർഡിങ് നടത്തുന്നതിനിടെ ആളി പടർന്ന് അഗ്നി കാലിഫോർണിയായ ചരിത്രത്തിലെ വൻ ദുരന്തത്തിനിടയാക്കിയ കേസിൽ പ്രതിയായ 20 വയസുകാരനു 20 വർഷം തടവിനും 60 മില്യൺ ഡോളർ പിഴ അടയ്ക്കുന്നതിനും ശിക്ഷിക്കുന്നതായി ഏപ്രിൽ എട്ടിനു വെള്ളിയാഴ്ച എൻഡൊറോഡോ കൗണ്ടി ഡിസ്ട്രിക്റ്റ് ഓഫിസിൽ നിന്നും അറിയിച്ചു.
2014 സെപ്റ്റംബർ 13 നായിരുന്നു സംഭവം. വയൻ അലൻ ഹണ്ട്‌സ്മാൻ (20) എന്ന യുവാവിനു അഗ്നിക്കു നടുവിൽ നിന്നു വീഡിയോ ദൃശ്യം പകർത്തുന്നതിനു ഒരു മോഹം. ചുറ്റും കിടന്നിരുന്ന കരിയിലകളും മറ്റു കൂട്ടിയിട്ടു തീയിട്ടു. പെട്ടന്ന തന്നെ തീ ആളിക്കത്താൻ ആരംഭിച്ചു. സമീപമുള്ള ലേക്ക് താഹു റിസോർട്ട് ഏരിയയിലേയ്ക്കു തീ വ്യാപിച്ചു. 27 ദിവസത്തെ പ്രയത്‌നത്തിനു ശേഷമാണ് തീയണയ്ക്കാൻ സാധിച്ചത്. ഇതിനിടെ പതിനായിരം ഏക്കറിലധികം പ്രദേശവും അതിനു സമീപമുള്ള പന്ത്രണ്ടു റിസോർട്ടുകളും അഗ്നിക്കരിയായികഴിഞ്ഞിരുന്നു. നൂറോളം വീടുകൾ ഭാഗീകമായി കത്തിയമരുകയും ചെയ്തു. തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്കിടെ അഗ്മിശമന സേനാംഗങ്ങൾക്കും പൊള്ളലേറ്റിരുന്നു.
തീആളി പടരുന്നതിനിടെ എത്തിയ ഒറു യാത്രക്കാരൻ യുവാവിനെ അവിടെ നിന്നു രക്ഷപെടുത്തുകയായിരുന്നു. വാഹത്തിൽ ഇരുന്ന താൻ പകർത്തിയ ദൃശ്യങ്ങൾ യുവാവ് ഡ്രൈവറെ കാണിച്ചു കൊടുത്തു ഇതോടെയാണ് യുവാവിനെ പിടികൂടാൻ ഇടയാക്കിയ സാഹചര്യമുണ്ടായത്. ആദ്യം കുറ്റം നിഷേധിച്ച യുവാവ് പിന്നീട് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. നഷ്ടപരിഹാരമായ 600 മില്യൺ അടയക്കുക എന്നത് അസാധ്യമാണെങ്കിലും 20 വർഷം ഇയാൾ ജയിലിൽ കഴിയേണ്ടി വരും.