ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി സെന്ററില്‍ പുതിയ ഫഌറ്റുകളോ അപ്പാര്‍ട്ട്‌മെന്റുകളോ വില്‍പ്പനയ്ക്കു നല്‍കാന്‍ തയ്യാറായിട്ടില്ലെന്നു റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഫഌറ്റുകളും കെട്ടിടങ്ങളും സംബന്ധിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ ഇപ്പോള്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
ഡബ്ലിന്‍ സിറ്റിയിലും രാജ്യത്തുമായി 56 പുതിയ 56 കെട്ടിടങ്ങളാണ് ഇപ്പോള്‍ വില്‍പനയ്ക്കായി വച്ചിരിക്കുന്നത്. ഡബ്ലിന്‍ ലോക്കല്‍ അതോറിറ്റീസാണ് ഇതു സംബന്ധിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. 300,000 യൂറോയില്‍ താഴെ വിലയുള്ള 15 വീടുകള്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് നിലവിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊളീഷ്യന്റെ സ്റ്റാര്‍ട്ടര്‍ ഹോം പദ്ധതി പ്രകാരമാണ് ഇപ്പോള്‍ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
56 ഡെവലപ്‌മെന്റ് അപ്പാര്‍ട്ട്‌മെന്റില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ വില്‍പനയ്ക്കു തയ്യാറായിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് സിറ്റി കൗണ്‍സില്‍ ഏരിയായില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ നിന്നു സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍, നിലവില്‍ സാധാരണക്കാരനു ഏറ്റവും താങ്ങാവുന്ന നിരക്കിലുള്ള ഹൗസ് ഹോള്‍ഡുകളെല്ലാം സിറ്റി സെന്ററിനു പുറത്താണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഇപ്പോഴുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് സിറ്റി സെന്ററിനു പുറത്തേയ്ക്കു കൂടി താമസ സൗകര്യം വ്യാപിപ്പിക്കുന്നതിന്റെ സൂചനകളാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 80,0000 മുതല്‍ 100,000 യൂറോയ്ക്കു മുകളില്‍ വരുമാനമുള്ളവര്‍ക്കു മാത്രമേ ഇപ്പോള്‍ സിറ്റി സെന്ററില്‍ വീടുകള്‍ ലഭിക്കുകയുള്ളൂ എന്ന സാഹചര്യമാണ് ഉയര്‍ന്നിരിക്കുന്നത്. രണ്ടു ബെഡ്‌റും അപാര്‍ട്ട്‌മെന്റുകള്‍ക്കു 425,000 യൂറോയും, മൂന്നു ബെഡ്‌റും അപ്പാര്‍്ട്ട്‌മെന്റുകള്‍ക്കു 600,000 യൂറോയുമാണ് ഇപ്പോഴത്തെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് അടിസ്ഥാന വിലയാണെന്നും കണക്കുകള്‍ ്‌വ്യക്തമാക്കുന്നു. ഇപ്പോള്‍ ബാക്കിയായ മൂന്നു ബെഡ് അപ്പാര്‍ട്ട്‌മെന്റും നാലു ബെഡ് അപ്പാര്‍ട്ട്‌മെന്റുകളും 475,000 മുതല്‍ 570,000 യൂറോയ്ക്കാണ് വില്‍പന നടത്തിയതെന്നാണ് വില്‍പ്‌നക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.