രാജ്യത്തെ 90 ശതമാനം ഫ്‌ലാറ്റുകളും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതായി കണ്ടെത്തൽ

സ്വന്തം ലേഖകൻ

ഡബ്ലിൻ: കഴിഞ്ഞ മൂന്നു വർഷത്തിനിടെ രാജ്യത്തെ ഫഌറ്റുകളിൽ ഡബ്ലിൻ സിറ്റി കൗൺസിൽ നടത്തിയ പരശോധനയിൽ 90 ശതമാനം ഫഌറ്റുകളും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഡബ്ലിൻ സിറ്റി കൗൺസിൽ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള കണ്ടെത്തലുകളുള്ളത്. വാടകയ്ക്കു ഫഌറ്റുകൾ നൽകുന്നതിനായി സ്വകാര്യ ഏജൻസികൾ നിർമിച്ചിരിക്കുന്ന ഫഌറ്റുകളിൽ പലതിനും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാൻ സാധിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പല ഫഌറ്റുകളും സർക്കാർ നിർദേശിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങൾ പോലും പാലിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാർ കൂടുതൽ നിർദേശങ്ങൾ കർശനമാക്കിക്കൊണ്ടു മുന്നോട്ടു പോകുന്നതിനാണ് ആലോചിക്കുന്നത്. സർക്കാരിന്റെ പുതിയ നിയമമായ ഹൗസിങ് ലെജിസ്‌ളേഷൻ മാനദണ്ഡങ്ങൾ പാലിക്കാത്ത ഫഌറ്റുകൾക്കും വീടുകൾക്കുമെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിനാണ് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു നിർദേശം നൽകിയിരുക്കുന്നത്.
2012 മുതൽ 2015 വരെയുള്ള മൂന്നു വർഷത്തിനിടെ 6360 ഫഌറ്റുകളാണ് സർക്കാർ പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതിൽ 5684 ഫഌറ്റുകളും തങ്ങളുടെ മാന്ദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്. പരിശോധനാ നടപടികളുടെ ഭാഗമായി പങ്കെടുത്ത പല ഫഌറ്റുകളും ഫയർസേഫ്റ്റി മാനദണ്ഡങ്ങൾ പാലിക്കുന്നതിലാണ് പരാജയപ്പെട്ടിരിക്കുന്നത്. ബാത്ത്‌റൂമുകളിൽ ലൈവ് വയറിങ്ങും, വാൾ സോക്കറ്റുകൾ സ്‌ക്രോൾ ചെയ്തിട്ടിരിക്കുന്നതും ഫയർ സ്‌മോക് അലാറമുകൾ തകർന്നു കിടക്കുന്നതുമാണ് പ്രധാനമായും മാനദണ്ഡങ്ങളിൽ വരുത്തിയിരിക്കുന്ന പ്രശ്‌നങ്ങൾ. ഈ സാഹചര്യത്തിൽ അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെടണമെന്ന നിർദേശമാണ് ഇപ്പോൾ സർക്കാരിനു ലഭിച്ചിരിക്കുന്നത്.
പരിശോധന നടത്തിയതിൽ 40 ശതമാനം ഫഌറ്റുകൾക്കും സ്ട്രക്ചറിലും പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നുണ്ട്. ഈ ഫഌറ്റുകളിൽ പലതിന്റെയും ഭിത്തികളും ജനലഴികളും വിണ്ടു കീറിയതാണെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top