ഫ്‌ളൂ ഷോട്ട് അടിയന്തരമായി എടുക്കണമെന്നു സിഡിസി

പി.പി ചെറിയാൻ

വാഷിങ്ടൺ : അമേരിക്കയിലെ എല്ലാവരും പ്രായഭേദമന്യേ അടിയന്തരമായി ഫഌ ഷോട്ട് (പനിക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ്) എടുക്കണമെന്നു ഇന്ന് സെപ്റ്റംബർ 29 നു ഫെഡറൽ ഹെൽത്ത് അധികൃതർ നിർദേശം നൽകി.
സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ.തോമസ് ഫ്രെഡിൻ ഇന്നു നടത്തിയ പ്രസ്താവനയിലാണ് ഈ വിവരം ഉള്ളത്. ഫഌ ഷോട്ട് നിസാരമായി അവഗണിക്കേണ്ടതല്ലെന്നും ഓരോ വർഷവും ആയിരങ്ങളാണ് ഫഌ സീസണിൽ മരണമടയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

flu2
അമേരിക്കയിലെ 45 ശതമാനമാണ് കഴിഞ്ഞ വർഷം ഫഌ ഷോട്ട് എടുത്തിരിക്കുന്നത്. തലേ വർഷത്തേക്കാൾ 1.5 ശതമാനം കുറവാണിത്. 168 മില്യൺ ഡോസ് ഫഌ വാക്‌സിൻ ഈ വർഷം ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ 93 മില്യൺ ഇതിനകം വികരണം ചെയ്തിട്ടുണ്ടെന്നും തോമസ് പറഞ്ഞു.
ഫഌ സീസൺ ആരംഭിക്കുന്നതു വരെ കാത്തിരിക്കേണ്ടതില്ലെന്നും എത്രയും വേഗം പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതാണ്. രോഗ പ്രതിരോധത്തിനായി ഏറ്റവും ഗുണകരമെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു.

Top