ലാന്‍ഡിങ് ഗിയര്‍ തകരാറിലായി ഭാരം കുറയ്ക്കാന്‍ ഇന്ധനം തീരും വരെ വിമാനം ആകാശത്ത് വട്ടമിട്ട് പറന്നു !

വിമാനത്തിന് ലാന്‍ഡിങ് തകരാറ് സംഭവിച്ചതോടെ ഇന്ധനം തീര്‍ക്കാന്‍ രണ്ടുമണിക്കൂര്‍ ആകാശത്ത് വട്ടമിട്ട് പറക്കേണ്ടിവരുന് വിമാനത്തില്‍ നിങ്ങള്‍ ഉണ്ടായിരുന്നെങ്കിലോ….ചിന്തിക്കാന്‍ പോലും ആകില്ല…

ലാന്‍ഡിങ് ഗിയര്‍ തകരാറിലായ വിമാനം ലാന്‍ഡിങ് അനുമതി കാത്ത് വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്നത് രണ്ടുമണിക്കൂറിലേറെ. ലാന്‍ഡിങ് ഗിയര്‍ തകരാറിലായതിനാല്‍ ഭാരം കുറയ്ക്കുന്നതിനായി ഇന്ധനം തീര്‍ത്തിട്ട് ലാന്‍ഡ് ചെയ്യുകയെന്ന നിര്‍ദ്ദേശം ലഭിച്ചതോടെയാണ് പൈലറ്റുമാര്‍ക്ക് വിമാനം രണ്ടരമണിക്കൂറോളം അധികമായി പറത്തേണ്ടിവന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ധനം തീരുംവരെ വട്ടമിട്ട് പറക്കാന്‍ കണ്‍ട്രോളില്‍നിന്ന് നിര്‍ദ്ദേശം ലഭിച്ചതോടെ വിമാനം ചുറ്റിക്കറങ്ങാന്‍ തുടങ്ങി. യാത്രക്കാര്‍ പരിഭ്രാന്തരായെങ്കിലും ജീവനക്കാര്‍ അവര ആശ്വസിപ്പിച്ചു. ഒടുവില്‍ സുരക്ഷിതരായി നിലത്തിറങ്ങിയ യാത്രക്കാരെ മറ്റൊരു എയര്‍ബസില്‍ സൈപ്രസ്സിലേക്ക് അയച്ചു. രാത്രി 12.20 ഓടെ ഈ വിമാനം സൈപ്രസില്‍ ലാന്‍ഡ് ചെയ്തു.

മാഞ്ചസ്റ്ററില്‍നിന്ന് സൈപ്രസ്സിലേക്ക് 219 യാത്രക്കാരുമായി പറന്ന തോമസ് കുക്ക് വിമാനമാണ് ഇങ്ങനെ കറങ്ങിനടന്നത്. 1.10ന് ലാന്‍ഡ് ചെയ്യേണ്ട വിമാനം ഒടുവില്‍ 4.05നാണ് നിലത്തിറങ്ങിയത്. വിമാനം പറന്നുയര്‍ന്നയുടന്‍ പൈലറ്റുമാര്‍ തകരാറു കണ്ടുപിടിച്ചിരുന്നു. സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നതിന് ഇന്ധനം ഒഴിവാക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല.

വിമാനം പറന്നുയര്‍ന്ന് അരമണിക്കൂറിനുശേഷം വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്നും തിരികെ മാഞ്ചസ്റ്ററിലേക്ക് പറക്കുകയാണെന്നും പൈലറ്റ് അറിയിച്ചു. രാത്രി എട്ടുമണിയോടെയാണ് സൈപ്രസില്‍ ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍, അവിടുത്തെ സാങ്കേതിക സൗകര്യങ്ങള്‍ മതിയാകാത്തതിനാല്‍ മാഞ്ചസ്റ്ററില്‍ത്തന്നെ ഇറങ്ങാനായിരുന്നു നിര്‍ദ്ദേശം.

ടേക്ക് ഓഫിനുശേഷമാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് തോമസ് കുക്ക് വക്താവ് അറിയിച്ചു. കമ്പനിയുടെ സാങ്കേതിക വിഭാഗം പ്രവര്‍ത്തിക്കുന്നത് മാഞ്ചസ്റ്ററിലായതിനാല്‍ അവിടേയ്ക്ക് തിരിച്ചുപറക്കാന്‍ പൈലറ്റിന് നിര്‍ദ്ദേശം നല്‍കുകകയായിരുന്നു. ലാന്‍ഡിങ്ങിന് മുമ്പ് പരമാവധി ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ധനം കുറച്ചതെന്നും വക്താവ് പറഞ്ഞു.

Top