അയര്‍ലണ്ടില്‍ കനത്ത മഴയും വെള്ളപ്പൊക്കത്തിനും സാധ്യത

അയര്‍ലണ്ടില്‍ കനത്ത മഴയും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി മെറ്റ് ഐറിയന്‍ പറഞ്ഞു. Antrim, Armagh, Down, Fermanagh, Tyrone, Derry എന്നീ കൗണ്ടികള്‍ക്ക് തിങ്കള്‍ മുതല്‍ ബുധന്‍ വരെ യെല്ലോ അല്ലെര്‍ട്ട് നല്‍കിയിട്ടുണ്ട്. Ciarán കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയുണ്ടാകുമെന്നും, നദികളുടെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സിയാറന്‍ കൊടുങ്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും. ശക്തമായ മഴയും കാറ്റും കാരണം മണ്‍സ്റ്ററിലും ലെയിന്‍സ്റ്ററിലും വീണ്ടും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും പറയുന്നു.

Top