പി.പി ചെറിയാൻ
ഫ്‌ളോറിഡാ: ഫ്‌ളോറിഡായിലെ വോട്ടർ രജിസ്‌ട്രേഷൻ തീയ്യതി ഒക്ടോബർ 18 വരെ നീട്ടിക്കൊണ്ടു യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി മാർക്ക് ഇ വാക്കർ ഉത്തരവിട്ടു. റജിസ്‌ട്രേഷന്റെ അവസാന ദിവസമായ ഒക്ടോബർ 11 വരെ അവസരം ലഭിക്കാത്തവർക്കു വോട്ടങ്ങിൽ പങ്കെടുക്കുന്നതിനു അവസരം നൽകുന്നതിനു കോടതിയ്ക്കു ബാധ്യതയുണ്ട്. ഡമോക്രാറ്റിക് പാർട്ടിയുടെ പരാതി പരിഗണിച്ചാണ് കോടതി ഉത്തരവ്.
ഹെയ്തിയിൽ നാശം വിതച്ച മാത്യു ചുഴലിക്കാറ്റ് ഫ്‌ളോറിഡയിൽ ആഞ്ഞടിക്കും എന്ന മുന്നറിയിപ്പു ലഭിച്ചതിനെ തുടർന്നു രജിസ്‌ട്രേഷന്റെ അവസാന ദിവസം പലർക്കും അവസരം ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പാർട്ടി കോടതിയെ സമീപിച്ചത്.
റിപബ്ലിക്കൻ ഗവർണർ റിക്ക് സ്‌കോട്ട് തീയ്യതി നീട്ടിക്കൊടുക്കണമെന്ന ആവശ്യം നേരത്തെ തന്നെ നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പിനു മുൻപു വോട്ടർമാർക്കു പേര് രജിസ്റ്റർ ചെയ്യുന്നതിനു മതിയായ സമയം നൽകണമെന്നു ഫെഡറൽ ലോ കോടതി ചൂണ്ടിക്കാട്ടി. റിപബ്ലിക്കൻ സംസ്ഥാനമായ ഫ്‌ളോറിഡയിൽ ട്രമ്പിനാണ് മുൻതൂക്കം.
സമയം നീട്ടിക്കിട്ടിയതിനെ തുടർന്നു കൂടുതൽ വോട്ടർമാരെ രജിസ്റ്റർ ചെയ്ത് ഹില്ലരിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലാണ് ഡെമോക്രാറ്റിക് പാർട്ടി.