ഡബ്ലിന്‍: മൂടല്‍മഞ്ഞ് വ്യാപകമായതിനെ തുടര്‍ന്ന് യുകെയിലും അയര്‍ലന്‍ഡിനുമിടയിലുള്ള ആറു വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തു. ഇന്നും നാളെയും സര്‍വീസ് നടത്തേണ്ട വിമാനങ്ങളാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഇതില്‍ ഡഹ്ലിനില്‍ നിന്ന് ഹീത്രവിലേക്കുള്ള രണ്ട് എയര്‍ലിംഗ്‌സ് ഫ്‌ളൈറ്റുകളും ഉള്‍പ്പെടുന്നു. ഹീത്രു വിമാനത്താവളത്തില്‍ കനത്ത മൂടല്‍ മഞ്ഞ് വ്യാപിച്ചിരിക്കുകയാണ്.
യാത്ര തടസപ്പെട്ട യാത്രക്കാര്‍ക്ക് മറ്റേതെങ്കിലും വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും അല്ലെങ്കില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് പണം തിരികെ വാങ്ങാമെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
അയര്‍ലന്‍ഡിലും മൂടല്‍ മഞ്ഞ് വ്യാപിക്കുകയാണ്. ഇതുമൂലം ഡബ്ലിന്‍, കോര്‍ക്ക്, ബെല്‍ഫാസ്റ്റ്, ലണ്ടന്‍, ഹീത്രൂ എന്നിവിടങ്ങളിലേക്ക് വിമാനയാത്ര ചെയ്യുന്നവര്‍ക്ക് യാത്ര വൈകുക, സര്‍വീസ് റദ്ദാക്കുക തുടങ്ങിയ അസൗകര്യങ്ങള്‍ നേരിടേണ്ടിവരാം. യാത്രക്കാര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് വിമാനം എപ്പോഴാണ് പുറപ്പെടുന്നതെന്നുള്ള വിവരം ഉറപ്പാക്കണമെന്ന് എല്ലാ ഐറിഷ് എയര്‍പോര്‍ട്ടുകളും അറിയിച്ചിട്ടുണ്ട്.
റോഡിലും മൂടല്‍മഞ്ഞ് വ്യാപിച്ചിരിക്കുന്നത് ഗതാഗത തടസമുണ്ടാക്കുന്നുണ്ട്. വാഹനമോടിക്കുന്നവര്‍ ഫോഗ് ലൈറ്റ് ഉപയോഗിക്കണമെന്നും പതുക്കെ വാഹനമോടിക്കണമെന്നും എഎ റോഡ് വാച്ച് അറിയിച്ചു.