ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക് : ഫൊക്കാനയുടെ 201618 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവർത്ത ഉത്ഘാടനം നവംബർ 12 ആം തീയതി ശനിയാഴിച്ച ന്യൂയോർക്, റോക്ലാൻഡ് കൗണ്ടിയിലുള്ള Saffron Indian Cuisine( 97 S Rt 303 Congers, NY 10920) വച്ചു നടതുന്നതാണ്. രാവിലെ 11 ന് 20142016 കമ്മിറ്റിയുടെ മീറ്റിങ്ങ് ജോൺ പി ജോണിൻറെ അദ്ധ്യക്ഷതയിൽ കൂടുന്നതാണ് ,ഉച്ചക്ക് ഒരു മണി മുതൽ പുതിയകമ്മിറ്റിയുടെ മീറ്റിങ്ങ് തമ്പി ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൂടുന്നതാണ്. നാലു മണിമുതൽ ഫൊക്കാനയുടെ 201618 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവർത്ത ഉത്ഘാടനം നടത്തുന്നതാണ് . ഫൊക്കാനയുടെ വിവിധ നേതാക്കളോടൊപ്പം അമേരിക്കയിലെ മലയാളി സമൂഹത്തിലെ പ്രമുഖരും പങ്കെടുക്കും.പൊക്കാനായുടെ 201618 കാലഘട്ടത്തിലേക്കുള്ള കർമ്മ പരിപാടികൾ കമ്മറ്റിയിൽ അവതരിപ്പിക്കുന്നതായിരിക്കും.
പൊക്കാനാ 2018 കൺവൻഷൻ ആഘോഷമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് പുതിയ പ്രസിഡന്റ് ആയി തെരെഞ്ഞുടുക്കപ്പെട്ട തമ്പി ചാക്കോ. ‘സൗമ്യനായ പോരാളി’ എന്നു വിശേഷിപ്പാക്കുന്ന പ്രസിഡന്റിന്റെ നേതൃത്വത്തിലാകട്ടെ വ്യക്തിപ്രഭാവവും, സംഘടനാ പ്രവർത്തവും കൊണ്ട് തങ്ങളുടെ കഴിവ് തെളിയിച്ച പ്രതിഭകളും. സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പാകട്ടെ ഫൊക്കാനയുടെ ആരംഭകാലം മുതൽ ഫൊക്കാനയുടെ വളർച്ചയ്ക്ക് അഹോരാത്രം പണിയെടുത്ത സാംസ്കാരിക പ്രവർത്തകൻ എന്നീ നിലയിൽ ശ്രദ്ധേയൻ.
അമേരിക്കൻ മണ്ണിൽ ഇനി ഫൊക്കാനയുടെ വേരുകൾ പടർത്തുക എന്ന ദൗത്യമാണ് തമ്പി ചാക്കോ പ്രസിഡന്റ്, ഫിലിപ്പോസ് ഫിലിപ്പ്ജനറൽ സെക്രട്ടറി; ഷാജി വർഗീസ് ട്രഷറർജോയ് ഇട്ടൻഎക്സി. വൈസ് പ്രസിഡന്റ്; ജോസ് കാനാട്ട്വൈസ് പ്രസിഡന്റ്; ഡോ. മാത്യു വർഗീസ്അസോ. സെക്രട്ടറി; ഏബ്രഹാം വർഗീസ്അഡീഷണൽ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തിൽ അസോ. ട്രഷറർ; സണ്ണി മറ്റമനഅഡീ. അസോ. ട്രഷറർതുടങ്ങിയവർക്കുള്ളത്.
സംഘടനകൾ സമൂഹത്തിന്റെ അവിഭാജ്യഘടകമാണ്. ആശയ സാദൃശ്യമുള്ളവർ ഒത്തുചേർന്നാണ് സംഘടന രൂപീകരിക്കുന്നതെങ്കിലും സമൂഹത്തിലെ സമസ്യകളെ നേരിടുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷെ, മലയാളി സമൂഹത്തിനുവേണ്ടി അവരുടെ ഒത്തൊരുമയ്ക്കുവേണ്ടി അഭിപ്രായവ്യത്യാസങ്ങൾ മറന്ന് ഒറ്റക്കെട്ടായി മുന്നേറുണ്ടതിന്റെ പ്രസക്തി ഇന്നു വളരെ വലുതാണ്.
അധികാരം, വ്യക്തി താല്പര്യം എന്നീ രണ്ട് ഘടകങ്ങളിൽ ശ്രദ്ധയില്ലാതെ പ്രവർത്തിക്കുന്ന ആത്മാർത്ഥത കൈമുതലായ ഒരു നേതൃത്വനിര ഫൊക്കാനയ്ക്ക് വന്നുചേർന്നതു സംഘടനയ്ക്ക് ഗുണം ചെയ്യും . .ഏതു പ്രവർത്തനത്തിലൂടെയും ഫൊക്കാനയുടെ യശസ് ഉയർത്തുകയും ഭംഗിയാക്കുക എന്ന കർത്തവ്യമാണ് ഒരു ആത്മാർത്ഥ പ്രവർത്തകന് വേണ്ടത്. ഇപ്പോൾ ഫൊക്കാനയെ സ്നേഹിക്കുന്നവരുടെ ഒരു കുടുംബമാണുള്ളത്.
അമേരിക്കൻ സമൂഹത്തിന്റെ വിവിധങ്ങളായ മേഖലകളിൽ പ്രവർത്തിച്ച് കഴിവുതെളിയിച്ച ഇവർക്കാർക്കും ഫൊക്കാനയുമായി പിന്നോട്ട് പോകാനാവില്ല. സംഘടന ശക്തിയാർജ്ജിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ എല്ലാവർക്കും ഒത്തുരുമിച്ചു നല്ല ഒരു പ്രവർത്തനം കാഴ്ചവെക്കാൻ കഴിയും എന്ന കാര്യത്തിൽ സംശയംമില്ല.
ഒരു പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിക്കുന്നത് യുവജനങ്ങളുടെ പ്രാതിനിധ്യമാണ്. എല്ലാവരേയും ഒരേ മനസ്സോടെ ഉൾക്കൊള്ളാൻ കഴിയുന്ന സംവിധാനമാണ് ഫൊക്കാനായ്ക്കുള്ളത്. യുവജനതയ്ക്ക് അമേരിക്കൻ മലയാളി മനസുകളിൽ മികച്ച സ്ഥാനം ലഭിക്കുവാൻ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ കൂടുതൽ യുവജനതയ്ക്ക് പ്രാധിനിത്യം നൽികിയായിരിക്കും മുന്നോട്ട് പോവുക.
കഴിഞ്ഞ 32 വർഷത്തിനിടയിൽ ഫൊക്കാനയുടെ വേദികളിൽ തിളങ്ങിയ കലാകാരന്മാരുടെ എണ്ണം തിട്ടപെടുത്തുക സാധ്യമല്ല , ആയിരത്തിലധികം വേദികൾ 10000 ത്തിലധികം കലാകാരന്മാർ .ഇവരെല്ലാം നമ്മുടെ കുട്ടികൾ .പുതിയ തലമുറയെ ഭാരതീയ പാരമ്പര്യത്തിൽ അധിഷ്ട്ടിതമായ നാട്യ ചിന്താ ധാരകൾ പഠിപ്പിക്കുവാനും അത് മനോഹരമായി വേദികളിൽ അവതരിപ്പിക്കുവാനും ഫൊക്കാനക്ക് കഴിഞ്ഞു
വരും തലമുറയെ വാർത്തു എടുക്കുന്നതിൽ ഫൊക്കാന പ്രതിജ്ഞാബദ്ധമാണ്.
.സാമൂഹികസാംസ്ക്കാരിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും?അനേകം സംഭാവനകൾ കാഴ്ചവെച്ചിട്ടുള്ള ഫൊക്കാന, തങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരേയും പിന്തുണ നൽകി പ്രോത്സാഹിപ്പിച്ചവരേയും ആദരപൂർവ്വം സ്മരിക്കുകായും ചെയ്യുന്നു.
ലോകത്ത് സൗഹാർദ്ദവും സ്നേഹവും നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നന്മയുടെ ഒരു ചെറുതിരി കൊളുത്തുക എന്നത് വലിയ കാര്യമാണ്. ഫൊക്കാനാ 32 വർഷമായി ഇത് ചെയ്യുന്നത് ഈശ്വരപ്രസാദം ഉള്ളതുകൊണ്ടാണ്. ഫൊക്കാനയുടെ മേൽ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് കാരുണ്യം വേണ്ടയിടത്ത് സഹായ ഹസ്തമാകുവാൻ ഫൊക്കാനാക്ക് സാധിക്കുന്നതെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾകറു കപള്ളിൽ അഭിപ്രായപ്പെട്ട് .
ഫൊക്കാനയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കു ഏവരുടെയും സഹായ സഖകരണം പ്രതിഷിക്കുന്നതായി തമ്പി ചാക്കോപ്രസിഡന്റ്; ജോയ് ഇട്ടൻഎക്സി. വൈസ് പ്രസിഡന്റ്; ജോസ് കാനാട്ട്വൈസ് പ്രസിഡന്റ്; ഫിലിപ്പോസ് ഫിലിപ്പ്ജനറൽ സെക്രട്ടറി; ഷാജി വർഗീസ് ട്രഷറർ; ഡോ. മാത്യു വർഗീസ്അസോ. സെക്രട്ടറി; ഏബ്രഹാം വർഗീസ്അഡീഷണൽ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തിൽ അസോ. ട്രഷറർ; സണ്ണി മറ്റമനഅഡീ. അസോ. ട്രഷറർ, റീജിയണൽ വൈസ് പ്രസിഡന്റുമാർ: ശ്രീകുമാർ ഉണ്ണിത്താൻ, ദാസ് കണ്ണംകുഴിയിൽ, എറിക്ക് വി. മാത്യു, പ്രസാദ് വി. ജോൺ, ഫ്രാസിസ് കിഴക്കേകുറ്റം, ഗീത ജോർജ്, പൊന്നു പിള്ള, ബൈജു ജോർജ് പകലോമറ്റം, കമ്മിറ്റി അംഗങ്ങൾ: അലക്സ് തോമസ്, ചാക്കോ കുര്യൻ, ഗണേഷ് നായർ, ജേക്കബ് വർഗീസ്, കെ.പി. ആൻഡ്രൂസ്, മാത്യു ഉമ്മൻ, ശബരിനാഥ് മുകുന്ദൻ നായർ, സജിമോൻ ആന്റണി, വിജി എസ്. നായർ, തോമസ് കൂവല്ലൂർ, ടൊമി പാലത്ത് ജോസഫ് (കാനഡ) , ട്രസ്റ്റി ബോർഡ്: പോൾകറു കപള്ളിൽ, ജോർജി വർഗീസ്, വിപിൻ രാജ്, മറിയാമ്മ പിള്ള, ടറൻസൻ തോമസ്, ജോൺ പി. ജോൺ, വിനോദ് കെയാർകെ, കുര്യൻ പ്രക്കാനം (കാനഡ) ലീലാ മാരേട്ട്, യൂത്ത് മെംബർ: അലോഷ് ടി. മാത്യു, അജിൻ ആന്റണി , എന്നിവർ അഭ്യർത്ഥിച്ചു.