ഫൊക്കാനാ മലയാളത്തെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയും ‘ഭാഷയ്‌ക്കൊരു ഡോളര്‍’ പദ്ധതിയും

ഫൊക്കാനാ പിന്നിട്ട വഴികളിലൂടെ 3

ശ്രീകുമാര്‍ ഉണ്ണിത്താന്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫൊക്കാനയുടെ രൂപീകരണത്തിനു പിന്നില്‍ അന്നത്തെ നേതാക്കന്മാര്‍ക്ക് ഉണ്ടായിരുന്ന മറ്റൊരു പ്രധാനലക്ഷ്യം മലയാള ഭാഷയുടെ വളര്‍ച്ചയും വികസനവുമായിരുന്നു .ഏതൊരു ജനതയുടെയും സംമാഹികവും സാംസ്‌കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ടിധ വിദ്യാഭ്യാസത്തിലൂടെയാണ് .അതുകൊണ്ടുതന്നെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ രൂപം കൊണ്ട ആദ്യ സംഘടന എന്ന നിലയില്‍ ഫോക്കാന്യ്ക്ക് മലയാള ഭാഷയുടെ വികസനത്തിനും മലയാളി ഉള്ളയിടത്തെല്ലാം മലയാള ഭാഷ എത്തണമെന്ന ആഗ്രഹവും മലയാളിയുടെ പുതിയ തലമുറ മലയാള ഭാഷയില്‍ അഭിമാനം കൊള്ളണമെന്ന് നിര്‍ബ്ബന്ധം ഫോക്കാനയ്ക്ക് അന്നും ഇന്നുമുണ്ട്.ഒരുപക്ഷെ മലയാള ഭാഷയുടെ ഉന്നമനത്തിനുവേണ്ടി പ്രവര്ത്തിക്കുന്ന മറ്റൊരു പ്രവാസി സംഘടന ഫൊക്കാനയെ പോലെ മറ്റൊന്നുണ്ടാവില്ല എന്ന് പറയാം .കേരളത്തിന്റെ പഠന വ്യവഹാര മണടലങ്ങളില്‍ മലയാളത്തെ സജീവമായി നിലനിര്‌ത്തെണ്ടത് മലയാളിയുടെ ആവശ്യമാണെന്ന് മലയാളികളെക്കാള്‍ പ്രവാസി മലയാളികളാണ് തിരിച്ചറിഞ്ഞിട്ടുള്ളത് .മാതൃഭാഷ തിരസ്‌കരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ മാനവികതയും സാമൂഹ്യ ഭോധവും ഇല്ലാതായികൊണ്ടിരിക്കുന്നു.സ്വന്തം ഭാഷ നഷ്ടമാകുന്ന ഒരു തലമുറയ്ക്ക് സംസ്‌കാരവും മാനുഷികമൂല്യവും അപ്രാപ്യമായ ഒന്നായി മാറുന്നു .നാശോന്മുഖമായ അവസ്ഥയില്‍ നിന്ന് ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കുക എന്നത് ഇനിയും മാനവികത നഷ്ട്ടപെട്ടിട്ടില്ലാത്ത സമൂഹത്തിന്റെ കടമയാനെന്ന ഭോധം ഉള്‍ക്കൊണ്ടാണ് മലയാള ഭാഷയെ സ്‌നേഹിക്കുന്നവരുടെ കൂട്ടയ്മകൂടിയായ ഫോക്കാനാ ‘ഭാഷയ്‌ക്കൊരു ഡോളര്‍’ എന്ന വലിയ പദ്ധതിക്ക് തുടക്കം കുറിച്ചത് .

ഉപരി പഠനം തിരഞ്ഞെടുക്കുമ്പോള്‍ എം എ മലയാളത്തിനു ചേരുന്നവരുടെ എണ്ണം കുറവായിരുന്ന സമയത്താണ് ഫോക്കാനാ ‘ഭാഷയ്‌ക്കൊരു ഡോളര്‍’ പദ്ധതിക്ക് ആരംഭിക്കുന്നത്ഗ്.കേരളത്തിലെ എല്ലാ യുനിവേര്‌സിറ്റികളിലെയും എം എ മലയാളത്തിനു ചേര്‍ന്ന് ഒന്നാം റാങ്ക് വാങ്ങുന്ന കുട്ടികള്‍ക്ക് പതിനായിരം രൂപ വീതം അടങ്ങുന്ന കാശ് അവാര്‍ഡായിരുന്നു ഭാഷയ്‌ക്കൊരു ഡോളറിന്റെ ആദ്യ രൂപം .നിരവധി വര്ഷങ്ങളിലായി നൂറുകണക്കിന് കുട്ടികള്‍ക്ക് ഈ പുരസ്‌കാരം നല്‍കാന്‍ നമൂക്ലു കഴിഞ്ഞു.എന്നാല്‍ ഏതാനും ചില വര്ഷങ്ങളായി മലയാളത്തിലെ മികച്ച ഗവേഷണ പ്രബദ്ധത്തിനു അന്‍പതിനായിരം രൂപ അടങ്ങുന്ന പുരസ്‌കാരം നല്കുന്നു .കേരളാ യുനിവേര്‌സിറ്റി ആണ് ഫോക്കാനയ്ക്കുവേണ്ടി ഈ പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്നത് .ഒരു സര്‍ക്കാര്‍ സംവിധാനം ഒരു പ്രവാസി സംഘടനയ്ക്ക് വേണ്ടി ഈ വലയ പദ്ധതി ഏറ്റെടുത്തു ചെയ്യുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ് .

അമേരിക്കയിലെ ഫൊക്കാനയുടെ കണ്‍വെന്‍ഷന്‍ വേദികളില്‍ തയ്യാറാക്കി വയ്ക്കുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ ബോക്‌സില്‍ നിക്ഷേപിക്കുന്ന മലയാളികളുടെ നിക്ഷേപമാണ് ഈ അവാര്‍ഡിന് ഫൊക്കാന കരുതി നല്കുക.അത് ഏതു പ്രതിസന്ധിലും തുടരുന്നു എന്നത് മലയാളത്തിന്റെ പുണ്യമാണ് .ഈ പദ്ധതിക്ക് തുടക്കം കുറിച്ച ഫൊക്കാനയുടെ സ്ഥാപക പ്രസിഡണ്ട് ഡോക്ടര്‍ എം.അനിരുദ്ധനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല .ഡോക്ടര്‍ എം.വി.പിള്ള ,ഡോക്ടര്‍ പാര്‍ത്ഥസാരഥി പിള്ള ,സണ്ണി വൈക്‌ളിഫ് തുടങ്ങിയവരെയൊക്കെ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട് .ഇന്ന് വരെ ഇത് സംഘടിപ്പിച്ച ഫോക്കാന പ്രസിടണ്ടുമാര്‍ നേതാക്കന്മാര്‍ തുടനിയവരൊക്കെ ഈ പദ്ധതിയുടെ ഭാഗമാണ് .
ഏതൊരു പോരാട്ടവും ഉജ്ജ്വലവും സര്ഗ്ഗാത്മകവും ആയി നയിക്കുവാന്‍ കഴിയുന്നത് വിദ്യാര്‍ത്ഥി സമൂഹത്തിനാണെന്ന തിരിച്ചറിവായിരുന്നു ‘ഭാഷയ്‌ക്കൊരു ഡോളര്‍ ‘പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യം .നിരവധി ഭാഷാ സ്‌നേഹികള്‍ ലോകത്തിന്റെ പല ഭാഗത്തും ഉണ്ടെങ്കിലും മലയാളത്തിനു വേണ്ടി ഒരു വലിയ പദ്ധതി തയ്യാറാക്കിയത് ഫോക്കാനയാണെന്നു പറയുന്നതില്‍ വലിയ അഭിമാനമാണ്ഞങ്ങള്ക്കുള്ളത്.

Top