ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂ യോർക്ക് : പ്രശസ്ത കവിയും ഗാനരചയിതാവും ജ്ഞാനനപീഠ ജേതാവുമായപദ്മശ്രീ ഒ.എൻ .വി കുറുപ്പിന് (84)ഫോക്കാനയുടെ കണ്ണീർപ്രണാമം. ഒരുപാട് തലമുറകളെ ഓർമകളുടെ തിരുമുറ്റത്ത് തനിച്ചാക്കി ഒ.എൻ .വി യാത്രയായി. ശബ്ദകോലാഹലങ്ങളെ കവിത എന്ന് തെറ്റിദ്ധരിക്കുന്ന മലയാളത്തിന്റെ പുതിയ കവിതാലോകത്ത് ഇനിയൊരിക്കലും നികത്താനാവാത്ത ശൂന്യത ബാക്കിയാവുന്നു. അങ്ങ് അവശേഷിപ്പിച്ചു പോയ കവിതയുടെ ഉപ്പും മയിൽപ്പീലിയും മലയാളി എന്നെന്നും മനസ്സിന്റെ തിരശീലയിൽ വർണ പ്പൊട്ടുകളായി സൂക്ഷിക്കുമെന്ന് തീർച്ച. ജീവിതം മുഴുവന്‍ കവിതയ്ക്ക് വേണ്ടി മാറ്റി വെച്ച പദ്മശ്രീ ഒ.എൻ .വി ക്ക് ഫൊക്കാനയുടെ സമ്പൂർണ്ണ ആദരാഞ്ജലികൾ.
ഫൊക്കാനയുടെ ആദ്യകാലംമുതലുള്ള കൺവഷനുകളിൽ നിറസാനിദ്ധ്യം ആയിരുന്ന പദ്മശ്രീ ഒ.എൻ .വി,
എന്നും ഫൊക്കാനയുടെ ഒരു സഹപ്രവർത്തകനും അയിരുന്നു.ഫൊക്കാനാ മലയാളത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയും “ഭാഷയ്ക്കൊരു ഡോളർ” പദ്ധതിയും നടപ്പാക്കിയപ്പോൾ ഒ.എൻ .വിയുടെ സേവനവും
ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. വെറുതെ ഈ മോഹങ്ങൽ എന്ന് അറിയു ബോളും വെറുതെമോഹിക്കുവാൻ മോഹo എന്ന് മലയാളിയെ പഠിപ്പിച്ച മലയാളത്തിന്റെ കാവ്യസൂര്യനു ഫോക്കാനയുടെപ്രണാമം.
കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. 1998ല്‍ പത്മശ്രീയും 2011ല്‍ പത്മവിഭൂഷനും ലഭിച്ചു.
പദ്മശ്രീ ഒ.എൻ .വി നിര്യാണത്തിൽ ഫൊക്കാനാ പ്രസിടണ്ട് ജോൺ പി ജോൺ ,
സെക്രട്ടറി വിനോദ് കെയാർ കെ., ഫൊക്കാനട്രഷറർ ജോയി ഇട്ടന്‍ . ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ , എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കൺവഷൻ ചെയർമാൻ ടോമി കോക്കാട്ട് എന്നിവർ അനുശോചണം അറിയിച്ചു ..
Attachments area