ഫൊക്കാന കൺവൻഷൻ: ഒരുക്കങ്ങൾ പൂർത്തിയായി

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: 2016 ജൂലൈ 1 മുതൽ 4 വരെ കാനഡയിലെ ടൊറന്റോയിൽ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണൽ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നുതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2016 18 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവുമായിരിക്കുന്നതിനായി ഒരു മൂന്നംഗ തിരഞ്ഞെടുപ്പു കമ്മീഷനെ 2016 മാർച്ച് 26 ന് നടന്ന ബോർഡ് ഓഫ് ട്രസ്റ്റീ യോഗത്തിൽ തിരഞ്ഞെടുത്തതായി ട്രസ്റ്റീബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ അറിയിച്ചു.

ഇലക്ഷൻ കമ്മിറ്റി ചെയർമാനായി ഫ്‌ളോറിഡയിൽ നിന്നുള്ള ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ കുടിയായ ജോർജി വർഗീസ്‌നെയും മെംബേർസ് ആയി ന്യൂയോർക്കിൽ നിന്നുള്ള മുൻ ഫൊക്കാന സെക്രട്ടറി കുടി യായ ടെറൻസൺ തോമസ്, ട്രസ്റ്റീ ബോർഡ്‌മെംബേർ ആയ വിപിൻ രാജിനെയും ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു.

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി എല്ലാ അംഗ സംഘടനകളും അവരവരുടെ അംഗത്വം പുതുക്കുന്നതോടൊപ്പം, അവരുടെ മെംബർഷിപ്പ് ലിസ്റ്റും അതനുസരിച്ചുള്ള ഡെലിഗേറ്റ്‌സിന്റെ ലിസ്റ്റും എത്രയും വേഗം അയച്ചു തരണമെന്ന് ഇലക്ഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു. നിയമപ്രകാരമുള്ള ദിവസത്തിനുള്ളിൽ ലഭിക്കുന്ന അംഗ സംഘടനകളിലെ ഡെലിഗേറ്റുകൾക്കു മാത്രമേ ജനറൽ കൗൺസിലിൽ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ.

ഫൊക്കാനഎക്‌സിക്യൂട്ടീവ്കമ്മിറ്റിയിലേക്കും, നാഷണൽ കമ്മിറ്റിയിലേക്കും ബോർഡ് ഓഫ് ട്രസ്റ്റീയിലേക്കും മത്സരിക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം നിയമാവലി അനുസരിച്ച് സ്ഥാനാർത്ഥി പട്ടികകൾ അയക്കുവാനും അവസരങ്ങളുണ്ട്. 2016 ജൂലൈ 1 മുതൽ 4 വരെ കാനഡയിലെ ടൊറന്റോയിൽ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണൽ കൺവൻഷനിൽ ആണ് ഈ ഇലക്ഷൻ നടക്കുക.

Top