ഫൊക്കാനാ വനിതാ ഫോറത്തിന്റെ ചിക്കാഗോ റിജിന്റെ  ഭാരവാഹികളെ  തെരഞ്ഞെടുത്തു,ചെയർപെർസൺ ലീല ജോസഫ്‌ ,സെക്രട്ടറി ജെസി റിൻസി.

 ഫൊക്കാനാ ചിക്കാഗോ രിജിന്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലീല ജോസഫ്‌ ചെയര്‍പെര്‍സണ്‍ , സെക്രട്ടറി ജെസി റിന്‍സി , ട്രഷറര്‍ ഷയിനി തോമസ്‌ , വൈസ് പ്രസിഡന്റ് ബ്രിട്ജിറ്റ് ജോര്‍ജ് , ജോയിന്റ് സെക്രട്ടറി ജെസി മാത്യു , ജോയിന്റ് ട്രഷറര്‍ സുനിയ മോന്‍സി ചാക്കോ തുടങ്ങിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് അറിയിച്ചു.

അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകള്‍ തികച്ചും ബോധവതിയാണ്. ഐക്യമാണ് നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഒന്നിച്ചുനിന്നാല്‍ പല കാര്യങ്ങളും ചെയ്യാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏതു സാഹചര്യത്തില്‍ ജീവിച്ചാലും സ്വന്തം സംസ്കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന പ്രവാസികളില്‍ പലരും യുവതലമുറയുടെ ജീവിതക്രമവും അവരുടെ സംസ്കാരത്തില്‍ വരുന്ന മാറ്റവും കണ്ട് അന്ധാളിച്ചു പോകുന്നു. തന്റെ സംസ്കാരമാണ് ഏറ്റവും മുന്തിയതും ഉത്തമമെന്നും ചിന്തിക്കുമ്പോള്‍ മറ്റു സംസ്കാരങ്ങളിലെ നന്മ കാണാന്‍ സാധിക്കാതെ പോകും. കുട്ടികള്‍ പാശ്ചാത്യ സംസ്കാരത്തെ കെട്ടിപ്പുണരാന്‍ ശ്രമിക്കുമ്പോള്‍ അസ്വസ്ഥരായി അവരെ “അറേഞ്ചഡ് മാര്യേജിന്റെ” ശ്രംഗലയില്‍ കൊര്‍ത്തിടാന്‍ തുനിയുമ്പോഴുണ്ടാകുന്ന ദുരന്തവും വിവാഹബന്ധങ്ങളുടെ തകര്‍ച്ചയും കണ്ടാലും മതാപിതാക്കള്‍ക്ക് കൂറ് സ്വന്തം സംബ്രദായത്തൊടു തന്നെ. ഏത് സംസ്കാരത്തില്‍ വളര്‍ന്നാലും അവര്‍ നല്ല പൗരന്മാരായി വളരണം എന്നതാണ് ഫൊക്കാനാ വനിതാ ഫോറത്തിന്റെ അഭിപ്രായമെന്ന്‌ വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.ഇനിയും യുവതികള്‍ അമേരിക്കന്‍ സാംസ്‌കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു ലീലാ മാരേട്ട് അറിയിച്ചു

Top