ശ്രീകുമാർ ഉണ്ണിത്താൻ
നോർത്ത് അമേരിക്കയിൽ ആദ്യമായി ഒരു താര സംഗമം.2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയിൽ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണൽ കൺവൻഷനിലാണ് ഈ താര സംഗമം.
“ഫൊക്കാനാ അഭിമാനപുർവ്വം അവതരിപ്പിക്കുന്നുഫൊക്കാനാ ഇന്റർ നാഷണൽ സിനി അവാർഡ്”.
മലയാള കരയിൽ നിന്നുള്ള മലയാളീ താര തിളക്കം.നോർത്ത് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി
മലയാള സിനിമയിലെ മുഴുവാൻ താരങ്ങളും താള സംഗീത നിർത്ത മികവീന്റെ അകമ്പടിയോടുകുടി
ടൊറന്റോയിലെ മാറക്കാനാ സിറ്റിയെ ഇളക്കി മറിക്കാൻ എത്തുന്നു. നീങ്ങളുടെ പ്രിയ താരത്തെ തെരഞ്ഞ്ടുക്കാനുള്ള അവകാശം നിങ്ങൾക്ക് തന്നെ. ഇതു ആദ്യമായിആണ് ഓൺലൈനിലുടെ
മലയാളീ താരങ്ങളെ അവാർഡിനായി തെരഞ്ഞ്ടുക്കുന്നത്. ഈ ചരിത്ര മാമങ്കത്തിൽ നീങ്ങളും ഒരു ഭാഗമാകാൻ
ഞങ്ങൾ ആഗ്രഹിക്കുന്നു.ബെസ്റ്റ് ആക്ടർ,ബെസ്റ്റ് ആക്ടറസ് , ബെസ്റ്റ് ഗായകാൻ, ഗായിക തുടങ്ങി പതിനാറു ഇൻങ്ങിളിൽ അവാർഡ്‌കൾ നൽകി നമ്മുടെ താരങ്ങളെ അംഗികരിക്കുന്നു , അഭിനദ്ധിക്കുന്നു.
2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണൽ കകൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നോർത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തിൽ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്‌ട്രീയ നേതാക്കളേയും സ്വീകരിക്കാൻ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹിൽട്ടൺ സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാൻ ഹിൽട്ടൺ ഹോട്ടൽ എന്തുകൊണ്ടും പര്യാപ്‌തമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായി ഹോട്ടൽ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാർന്ന തനി നാടൻ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിക്കഴിഞ്ഞു.ഈ
കൺവൻഷൺ ഫൊക്കാനായുടെ ചരിത്രത്തി ലെ തന്നെ ഒരു ചരിത്ര സംഭവം ആകാൻ ഭരവാഹികൾ ശ്രമികുന്നുണ്ട്.ഈ ചരിത്ര മാമങ്കത്തിൽ നീങ്ങളും ഒരു ഭാഗമാകാൻ
ഞങ്ങൾ ആഗ്രഹിക്കുന്നു. മാർച്ച് 30 നു മുൻബ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ആയിരം ഡോളറിന്റെ രജിസ്ട്ര ഷന് വെറും 850 ഡോളർ മാത്രം നൽകിയാൽ മതിയാവും. ഈ ആനുകുല്യം മാർച്ച് 30 ന് വരെ മാത്രമാണ് ഉള്ളത്.
കനേടിൻ ഡോളറിനുമേൽ അമേരിക്കൻ ഡോളറിനുള്ള എക്സ്ചേഞ്ച് റേറ്റിലുള്ള ആധിപത്യം ആണ് ഈ ഡിസ്കണ്ടിന് കാരണം ആയത്.
ഈ അനുഗ്രഹീത കലാകാരന്മാരുടെ സാന്നിധ്യം ഫൊക്കാനാ നാഷണൽ കൺവൻഷന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കും .തന്നെയുമല്ല കൺവൻഷനിൽ എത്തുന്ന പ്രവർത്തകർക്ക് ഈ കലാകാരന്മാരുടെ സാന്നിദ്ധ്യം ഉന്മേഷവും ഉത്സാഹവും നൽകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല എന്ന് പ്രസിഡന്റ്‌ജോൺ പി. ജോൺ .സെക്രട്ടറി വിനോദ് കെയാർകെ. ഫൊക്കാനട്രഷറർ ജോയി ഇട്ടൻ . ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ , എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്,കൺവൻഷൻ ചെയർമാൻ ടോമി കക്കാട്ട്, ജനറൽ കൺവീനർ ഗണേഷ് നായർ, വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീലാ മാരേട്ട്, ഫൗണ്ടേഷൻ
ചെയർമാൻ രാജൻ പടവത്തിൽ, എന്റർറ്റെയ്മെന്റ് ചെയർ ബിജു കട്ടത്തറ എന്നിവർ അറിയിച്ചു.