ഫൊക്കാനാജനറൽ കണ്‍വന്‍ഷന്റെ പ്രവർത്തനങ്ങൾ  നാഷണല്‍ കമ്മിറ്റി വിലയിരുത്തി

ശ്രീകുമാർ ഉണ്ണിത്താൻ 
ഫൊക്കാനയുടെ 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാജനറൽ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍പുർത്തിയാവുമ്പോൾ,ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി ടൊറന്റോയില്‍ കുടുകയും  നാളിതു വരെയുള്ള  കണ്‍വന്‍ഷന്റെ  പ്രവർത്തനങ്ങൾ  വിലയിരുത്തുകയും ചെയ്തു.  ഉദ്ദേശിച്ചതിലും കുടുത്തൽ രജിസ്ട്രഷൻ  വന്നതായി പ്രസിഡന്റ്‌ ജോൺ പി ജോൺ അറിയിച്ചു.അതുകൊണ്ട് ജൂൺ 15 തീയതിക്ക്  ശേഷം ലഭിക്കുന്ന രജിസ്ട്രഷനുകൽക്ക് കണ്‍വന്‍ഷൻ സെന്റെറിന് പുറത്തു മാത്രമേ അക്കോമടെഷൻ ലെഭിക്കുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.
ഫൊക്കാനായുടെ ദേശീയ കൺവൻഷൻ  ഇത്തവണ  മലയാള സിനിമ  താരങ്ങളെകൊണ്ട്  നിറയും. അഭിനയതാക്കൾ , സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ , ഗായകർ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ നിറവുകൊണ്ട്ഫൊക്കാനാ  കണ്‍വെൻഷൻ   അനുഗ്രഹിതമയിരിക്കും .  ചലച്ചിത്ര താരങ്ങളുടെ  വിവിധ കലാപരിപാടികളും , അവർ  ആടിയു, പാടിയും   ജനകുട്ടത്തിൽ  ഓരോരുത്തരായി  മാറുന്നതും ഈ കണ്‍വെൻഷന്റെ  മാത്രം പ്രത്യേകതയാവും.
മറ്റൊരു പ്രേത്യേക്കതയാണ്  ഫൊക്കാന സ്റ്റാർ സിംഗർ,ഫൊക്കാനാ മികച്ച ഗായികാ
ഗായകന്മാരെ കണ്ടെത്തുവാൻ   നാഷണൽ കൺവൻഷനോടനുബന്ധിച്ചു ജൂലൈ ഒന്നിന് നടക്കുന്ന സ്റ്റാർ  സിങ്ങർ  മത്സരം നടത്തുന്നു. പ്രസിദ്ധ ഗായകൻ വേണുഗോപാലിന്റെ  നേതൃതത്തിൽ ആണ് ഈ  പരിപാടി അണിയിച്ചു ഒരുക്കുന്നത്. ഇതിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടിക്ക് മലയാള സിനിമയിൽ പാടാനുള്ള അവസരം ലഭിക്കുന്നു.
ഫൊക്കാനാ നാഷണൽ  കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ  പുരോഗമിക്കുമ്പോൾ അമേരിക്കൻ മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നുണ്ട് . “മിസ്സ്‌ ഫൊക്കാനാ “മത്സരം.  മിസ്സ്‌ ഫൊക്കാന ആയി തെരെഞ്ഞുടുക്കുന്നവർക്ക് മിസ്സ്‌ കേരളാ മത്സരത്തിൽ പങ്കുടുക്കുന്നത്തിനുള്ള  അംഗി കരവും ലഭിക്കുന്നു എന്നതും സന്തോഷകരമായ ഒരു വാർത്തയാണ്.
സാഹിത്യ സമ്മേളനം ഫോക്കാനയുടെ  പ്രധാന ഒരു  വിഭവം ആണ്.ഫൊക്കാനയുടെ രൂപീകരണത്തിനു പിന്നിൽ അന്നത്തെ നേതാക്കന്മാർക്ക് ഉണ്ടായിരുന്ന  പ്രധാനലക്ഷ്യം മലയാള ഭാഷയുടെ വളർച്ചയും വികസനവുമായിരുന്നു .ഏതൊരു ജനതയുടെയുംസാമുഹികവും സാംസ്കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ടിധ  വിദ്യാഭ്യാസത്തിലൂടെയാണ് .അതുകൊണ്ടുതന്നെ അമേരിക്കൻ മലയാളികൾക്കിടയിൽ രൂപം കൊണ്ട ആദ്യ സംഘടന എന്ന നിലയിൽ ഫോക്കാന്യ്ക്ക് മലയാള ഭാഷയുടെ വികസനത്തിനും മലയാളി ഉള്ളയിടത്തെല്ലാം മലയാള ഭാഷ എത്തണമെന്ന ആഗ്രഹവും  ഫോക്കാനയ്ക്ക് അന്നും ഇന്നുമുണ്ട് ,  ഭാഷാസ്‌നേഹികള്‍ക്കും  ഒപ്പം മലയാള മുഖധാരാ സഹിത്യത്തിലെ പ്രശസ്തരും എത്തുന്നു.പ്രമുഖ കവിയും സിനമ-സീരിയല്‍ നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രശസ്ത നോവലിസ്റ്റും സാഹിത്യകാരനുമായ സേതു, കഥാകാരനും, മാദ്ധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായ പി.കെ. പാറക്കടവ്, കഥാകാരനും നോവലിസറ്റുമായ സതീഷ്ബാബു പയ്യന്നൂര്‍ എന്നിവരും പങ്കെടുക്കുന്നു.
മയാളി മങ്ക,ഗ്ലിമ്പ്സ് ഓഫ് ഇന്ത്യ,ഉദയ കുമാർ  വോളി ബോൾ ടൂർണമെൻറ് , ബിസിനസ്‌ സെമിനാറുകൾ, വിമൻസ് ഫോറം സെമിനാറുകൾ,കുട്ടികളുടെ മത്സരങ്ങൾ, ചിരിഅരെങ്ങ്, തുടങ്ങി നരവധി പ്രോഗ്രാമുകൾ ഉൾപ്പെടുത്തി ഈ കണ്‍വെൻഷൻ ഒരു ജകിയമാക്കാൻ   നാഷണല്‍ കമ്മിറ്റി  അങ്ങേഅറ്റം  ശ്രമിക്കുന്നുണ്ട് .
  ഫൊക്കാനാ ജനറൽ കണ്‍വെൻഷൻ. നാം ഇതുവരയും എന്തു ചെയ്യതു, എന്തു നേടി, നമ്മുടെ പ്രസക്തി, ശക്തി ഒക്കെ ആധികാരികമായി പറയുവാന്‍ ഈ കണ്‍വെൻഷന്റെ വേദികൾ നാം ഉപയോഗപ്പെടുത്തും . ഫൊക്കാനാജനറൽ കണ്‍വന്‍ഷൻ  കുറ്റമറ്റതും ജകിയവുംമാക്കാൻ അങ്ങേ അറ്റം ശ്രമിക്കുംമെന്നും  സെക്രട്ടറി വിനോദ്‌ കെയാർകെ അഭിപ്രായപ്പെട്ടു.
ഉദ്ദേശിച്ചതിലും കുടുത്തൽ രജിസ്ട്രഷൻ  കിട്ടിയതിനാൽ രജിസ്ട്രഷൻ താമസിയാതെ  ക്ലോസ് ചെയ്യേണ്ടി വരുമെന്നും,  രജിസ്റ്റർ  ചെയ്യത്തവർ  ഈ കണ്‍വന്‍ഷനിൽ  പങ്കുടുക്കാൻ  എത്രയും പെട്ടെന്ന്‌ രജിസ്റ്റർ ചെയ്യണം എന്ന്ട്രഷറർ ജോയി ഇട്ടൻ അഭിപ്രായപ്പെട്ടു.
ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി ടൊറന്റോയില്‍ കുടുകയും  നാളിതു വരെയുള്ള  കണ്‍വന്‍ഷന്റെ  പ്രവർത്തനങ്ങൾ  വിലയിരുത്തുകയും ചെയ്തു . പ്രസിഡന്റ്‌ജോൺ പി. ജോൺ .സെക്രട്ടറി വിനോദ്‌ കെയാർകെ. ഫൊക്കാനട്രഷറർ ജോയി ഇട്ടൻ . കൺവൻഷൻ ചെയർമാൻ ടോമി കക്കാട്ട്,  വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീലാ മാരേട്ട്, എന്റർറ്റെയ്മെന്റ് ചെയർ ബിജു കട്ടത്തറ,ജോയിന്റ്‌ സെക്രട്ടറി ജോസഫ്‌ കുര്യപ്പുറം, ജോയിന്റ്‌ ട്രഷറര്‍ സണ്ണി ജോസഫ്‌, നാഷണൽ കമ്മറ്റി മെമ്പർ  മാധവൻ നായർ , സുധ കർത്താ , ലയസി  അലക്സ്‌ , കുരിയാൻ പ്രക്കാനം , ഫൊക്കാന നേതാക്കളായ  ടി  എസ്  ചാക്കോ , തമ്പി  ചാക്കോ, ബാലാകെയാർകെ  എന്നിവർ പങ്ക്ടുത്തു. .
Top