ഫോക്കാന കണ്‍വന്‍ഷൻ  സുരേഷ് ഗോപി M . P  യും   ഒൻറ്റാരിയോ പ്രീമിയർ കാത്തലീൻ വേയിൻ  എന്നിവർ  സംയുക്തമായി   ഉത്ഘാടനം നിർവഹിക്കും

ശ്രീകുമാർ ഉണ്ണിത്താൻ 
അമേരിക്കന്‍ മലയാളികളുടെ കേന്ദ്രസംഘടനയായ ഫോക്കാനയുടെ 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാജനറൽ കണ്‍വന്‍ഷൻ  സുരേഷ് ഗോപി M . P  യും  ഒൻറ്റാരിയോ പ്രീമിയർ കാത്തലീൻ വേയിൻ  എന്നിവർ  സംയുക്തമായി  ഉൽഘടനo നിർവഹിക്കും .   ഇന്ത്യയുടെ  രാജ്യസഭ  ഉപാഅദ്ധ്യക്ഷൻ പി ജെ കുര്യൻ M . P,വിശിഷ്ട അധിദി ആയിരിക്കും ,
ആന്റോ ആന്റണി M . P,മുൻ മന്ത്രി വിനോയി വിശ്യം, മുൻ ഇന്ത്യൻ അംബാസിടർ റ്റി .പി  ശ്രീനിവാസൻ തുടങ്ങി  കേരളത്തിലെ സാംസ്‌കാരിക ലോകത്തെ പ്രമുഖർ  പങ്ക്‌ടുക്കുന്നതാണ്.
 അഭിനയ ചക്രവർത്തി  സൂപ്പർ സ്റ്റാർ   സുരേഷ് ഗോപി,  M . P  ആയതിനു ശേഷം നടത്തുന്ന ആദ്യത്തെ വിദേശ യാത്രയാണ്‌  ഫോക്കാനകണ്‍വന്‍ഷൻ  ഉൽഘടനo നിർവഹിക്കാൻ വേണ്ടി എത്തുന്നത്. കേന്ദ്ര മന്ത്രി സഭയിൽ
മന്ത്രി ആകും എന്ന പ്രചരണത്തിനിടയിൽ ആണ് അദ്ധേഹം  എത്തിച്ചേരുന്നത്.
    ഫൊക്കാനാ കണ്‍വന്‍ഷന്റെ ഓരോ ദിവസത്തേയും പ്രോഗ്രാമുകള്‍ വളരെ കൃത്യനിഷ്‌ഠയോടും, വിപുലമായ ഒരുക്കങ്ങളോടെയുമാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ജൂലൈ ഒന്നിന്‌ രാവിലെ പത്തുമണിക്ക്‌ രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന ആദ്യ ദിനം സായാന്നത്തിലാണ്‌ കേരളത്തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ഘോഷയാത്ര. ഘോഷയാത്രക്ക് ശേഷം നൂറ്റി ഒന്ന് വനിടകളുടെ സമുഖ തിരുവാതിരയും ഉണ്ടായിരിക്കുനതാണ്. ആദ്യമായിട്ടാണ്  ഒരു സമുഖ തിരുവാതിര ഫൊക്കാനാ കണ്‍വന്‍ഷനിൽ  അവതരിപ്പിക്കുന്നത് .തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനത്തില്‍ കണ്‍വന്‍ഷന്റെ ഔപചാരികമായ ഉദ്‌ഘാടനം നിവഹിക്കും  , കാനഡയിലേയും ഇന്ത്യയിലേയും പ്രശസ്‌ത സാംസ്‌കാരിക- രാഷ്‌ട്രീയ രംഗത്തേയും പ്രമുഖര്‍ സംസാരിക്കും, മലയാള സിനിമ രംഗത്തെ ഒരു താരനിരതന്നെ ഈ കണ്‍വന്‍ഷനിൽ ഉടനിളം പങ്കെടുക്കും .
എല്ലാ  അമേരിക്കാൻ മലയാളികളെയും കാനഡായിൽ  നടക്കുന്ന മലയാളിമാമങ്കത്തിലേക്ക്  സ്വാഗതം ചെയ്യുന്നതായി   പ്രസിഡന്റ്‌ജോൺ പി. ജോൺ .സെക്രട്ടറി വിനോദ്‌ കെയാർകെ. ഫൊക്കാനട്രഷറർ ജോയി ഇട്ടൻ . ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പോൾ കറുകപ്പള്ളിൽ , എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌,കൺവൻഷൻ ചെയർമാൻ ടോമി കക്കാട്ട്, ജനറൽ കൺവീനർ ഗണേഷ് നായർ, വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീലാ മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ രാജൻ പടവത്തിൽ, എന്റർറ്റെയ്മെന്റ് ചെയർ ബിജു കട്ടത്തറ, വൈസ്‌ പ്രസിഡന്റ്‌ ജോയ് ചെമാച്ചൻ   ജോയിന്റ്‌ സെക്രട്ടറി ജോസഫ്‌ കുര്യപ്പുറം,അസോ.ജോയിന്റ്‌ സെക്രട്ടറി വർഗീസ്പലമലയിൽ ജോയിന്റ്‌ ട്രഷറര്‍ സണ്ണി ജോസഫ്‌, അസോ. ജോയിന്റ്‌ ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്‌, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ബോബി ജേക്കബ്‌, എന്നിവർ അറിയിച്ചു.
Top