കലയുടെ ശ്രീകോവിൽ തുറക്കുന്നു; ഫൊക്കാനാ കൺവൻഷനിലേക്കു സ്വാഗതം

ജോയ് ഇട്ടൻ
(ഫൊക്കാനാ ട്രഷറർ )

വടക്കേ അമേരിക്കയിലെ മലയാളികൾ കാത്തിരിക്കുന്ന കലയുടെ മാമാങ്കത്തിന് ഇനി മണിക്കൂറുകൾ മാത്രം .അമേരിക്കൻ മലയാളികൾ ഇതു വരെ കാണാത്ത കലാ സാംസ്‌കാരിക പരിപാടികളുമായി ഫൊക്കാന 2016 ജൂലൈ 1 മുതൽ 4 വരെയുള്ള കാനഡയിലെ ടൊറന്റോയിൽ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറൽ കൺവൻഷൻ ചരിത്രത്തിന്റെ താളുകളിൽ ഇടം തേടുകയാണ് .ടൊറന്റോയ്ക്ക് സമീപം മാര്ക്കം ഹില്ട്ടണ് സ്വീറ്റ്‌സില് ജൂലൈ ഒന്നിനാണ് ഫൊക്കാന കണ്വന്ഷന് കോടി ഉയരുമ്പോൾ അമേരിക്കൻമലയാളി ഇതുവരെ കാണാത്ത കലാസപര്യക്കായിരിക്കും കാഴ്ചക്കാരാകാൻപോകുക .അതിനു കാനഡയിലെ കുറച്ചു ഊർജസ്വലരായ മലയാളികൾ നേതൃത്വം വഹിക്കുക അതു കൂടുതൽ ജനകീയമാകുന്നതിൽ എനിക്കു വളരെ സന്തോഷമുണ്ട്.രണ്ടു വർഷം കാനഡയിലെ മലയാളി സുഹൃത്തുക്കളും അആദരനായയനായ ഫൊക്കാന പ്രസിഡന്റ് ജോൺ പി ജോണിൻറെ അശ്രാന്ത പരിശ്രമവും ഈ കൺവൻഷന്റെ വിജയചരിത്രത്തിൽ ഉണ്ട്.ആ കഷ്ടപ്പാടുകളുടെ ഫലം കൂടിയാണ് കാനഡകൺവൻഷൻ .അമേരിക്കൻ മലയാളികളുടെ കാഹരിതം നാളെ ആറു രേഖപ്പെടുത്തിയയ്യാലും ഫൊക്കാനയുടെ പ്രവർത്തനം ഉൾപ്പെടുത്താതെ ഒരു രേഖ ഉണ്ടാകുമെന്നു എനിക്കു തോന്നുന്നില്ല .
2016 ൽ ചിക്കാഗോയിൽ നടന്ന ഫൊക്കാനാ കൺവൻഷൻ ജനകളുടെ പങ്കാളിത്തം കൊണ്ടു വൻവിജയം ആയതുപോലെ കാണാതായ കൺവൻഷനും വലിയയ വിജയം ആയിരിക്കും .
മലയാള സിനിമാലോകത്തുനിന്നും രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന നമ്മുടെ പ്രിയപ്പെട്ട നടനും എം പിയുമായ സുരേഷ് ഗോപി മുതൽ ,ഏതാണ്ട് മുപ്പതിലധികം താരങ്ങൾ ,രാഷ്ട്രീയപ്രവർത്തകർ ,സംവിധായകർ,സംഗീതജ്ഞർ തുടങ്ങി കേരളത്തിലും അമേരിക്കയിലുമുള്ള നുറോളം പ്രതിഭകൾ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുമ്പോൾ ഫൊക്കാന കൺ വൻഷൻ പ്രൗഢ ഗംഭീരമാകും എന്നതിൽ യാതൊരു സംശയവുമില്ല .
മുപ്പത്തിമൂന്നു വര്ഷങ്ങളായി അമേരിക്കന് മലയാളികളുടെ ചരിത്രത്തിൽ വ്യക്തമായി ഇടം നേടിയ ഫൊക്കാന നിരവധി ചരിത്രങ്ങള് ആലേഖനം ചെയ്തിട്ടുണ്ട്. ഒരുപാടു സംഭവങ്ങള് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഫൊക്കാന 33 വര്ഷത്തെ മലയാളികളുടേയും കേരളീയ സംസ്‌കാരത്തിന്റേയും രാഷ്ട്രീയ സാമൂഹിക മുന്നേറ്റത്തിന്റേയും ചിത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ്.
കേവലം ഫൊക്കാനയുടെ വിജയഗീതി മാത്രമല്ല ഈ മഹോത്സവം.ജയാപജയങ്ങളുടെ ശിഷ്ടപത്രവുമല്ല. ഭൂത വര്ത്തമാന ഭാവികളെ ഒരു ചരടില് കോര്ക്കുക എന്ന ശ്രമകരമായ ദൗത്യത്തിന്റെ സാക്ഷാല്ക്കാരം ആണ് ഇത്. ഈ അഭ്യാസത്തില് എത്രമാത്രം ഞങ്ങള്ക്കു വിജയിക്കുവാനായി എന്നത് തീരുമാനിക്കേണ്ടത് അമേരിക്കൻമലയാളികൾ ആണ് . നമ്മുടെ പ്രസ്ഥാനം നേടിയ പ്രസക്തിയും ജനകീയതയും ഈ കൺവൻഷൻ തുറന്നുകാട്ടിത്തരും. ഫൊക്കാനയും ഇവിടുത്തെ മലയാളി സമൂഹവും നേരിടുന്ന വിഷയങ്ങള്, അവശ്യംവേണ്ട പരിഹാരങ്ങള് കൂടുതൽ ചർച്ചയ്ക്കു ഫൊക്കാന വിധേയമാക്കും. ഇത് മറ്റേതിലും മികച്ചതെന്നു പറയുന്നില്ലെങ്കിലും ഇതിലും മികച്ചത് മറ്റൊന്ന് ഉണ്ടെന്നു പറയാനാവില്ല.എല്ലാ അമേരിക്കാൻ മലയാളികൾക്കുംകാനഡായിലേക്കു സുസ്വാഗതം .സിനിമ അവാര്ഡ്, സ്റ്റാര് സിംഗര്, സ്‌പെല്ലിംഗ് ബീ മത്സരങ്ങളെല്ലാമായി ഫൊക്കാന കണ്വന്ഷന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പിന്റെ ആവേശത്തിലേക്ക് കടക്കാൻ ഇനി അധികം സമയങ്ങൾ ഇല്ല .ഫൊക്കാന ഇന്റര്‌നാഷണല് മലയാളം സിനി അവാര്ഡ് (ഫിംക), മിസ് ഫൊക്കാന, ഗ്ലിംപ്‌സ് ഓഫ് ഇന്ത്യ, സ്‌പെല്ലിംഗ് ബീ, ഉദയകുമാര് വോളിബോള് ടൂര്ണമെന്റ് എന്നിവയുടെ അകമ്പടിയോടെയാണ് ഫൊക്കാനയുടെ ഇത്തവണത്തെ കണ്വന്ഷന്.സന്ദര്ശകരെ ആകര്ഷിക്കുന്ന നയാഗ്രയിലേക്കുള്ള യാത്രയും പ്രത്യേകതയാണ്. ഫിംക അവാര്ഡ് നൈറ് അമേരിക്കയിലെ ആദ്യത്തെ മലയാള ചലചിത്ത അവാർഡ് നൈറ് ആയിരിക്കും താരത്തിളക്കംകൂടിയാണ്. പ്രസിഡന്റ് ജോണ് പി. ജോണ്, സെക്രട്ടറി വിനോദ് കെയാർക്കേ ,ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ ,കണ്വന്ഷന് ചെയര്മാന് ടോമി കോക്കാട്ട്, ജോയിന്റ് ട്രഷറര് സണ്ണി ജോസഫ്, എന്റര്‌ടൈന്മെന്റ് കമ്മിറ്റി ചെയര് ബിജു കട്ടത്തറ, റീജിയണല് വൈസ് പ്രസിഡന്റ് കുര്യന് പ്രക്കാനം, ബോര്ഡ് ഓഫ് ട്രസ്റ്റി അംഗം മാറ്റ് മാത്യൂസ് ,വനിതാ വിഭാഗം ചർ പേഴ്‌സൺ ലീലാ മാരേട്ട് ,വൈസ് പ്രസിഡന്റ് ജോയ് ചെമ്മാച്ചേൽ,എക്‌സിക്യു്റ്റിവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ് ,പബ്ലിക് റിലേഷൻസ് ഓഫിസർ ശ്രീകുമാർ ഉണ്ണിത്താൻ ,തുടങ്ങി നിരവധി ഫൊക്കാനാ നേതാക്കൾ ഈ കൺ വൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.ഏറ്റവും കൂടുതൽ അഭിന്ദനം നല്‌കേണ്ടത് കാനഡയിലെ ടൊറന്റോ മലയാളിസമാജം ,കാനഡയിലെ ഫൊക്കാന അംഗ സംഘടനകൾ ,കാനഡയിലെ നല്ലവരായ മലയാളി സുഹൃത്തുക്കൾ ,സ്‌പോൺസേർസ് ,തുടങ്ങി കൺ വൻഷന്റെ വിജയത്തിന് പ്രവർത്തിക്കുന്ന എല്ലാ നല്ലവരായ വ്യക്തികളെയും ഈ അവസരത്തിൽ ഉള്ളുതുറന്ന് അഭിന്ദിക്കുന്നു.ഒരിക്കൽ കൂടി ഫൊക്കാനയുടെ ഈ മാമാങ്കത്തിലേക്കു എല്ലാ അമേരിക്കൻ മലയാളികളെയും സ്വാഗതം ചെയ്യുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top