ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂ യോർക്ക്: 2018 നടക്കുന്ന ഫൊക്കാന നാഷണൽ കൺവെൻഷന്റെ രെജിസ്ട്രേഷൻ കമ്മറ്റി ചെയർമാൻ ആയി മോഡി ജേക്കബിനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോയും , സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അറിയിച്ചു. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ഫിലാഡെൽഫിയായിലെ കലാസാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ തിളങ്ങി നില്ക്കുന്ന മോഡി ജേക്കബ് പമ്പാ അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയാണ്.
ട്രൈസ്റ്റേറ്റ് കേരള ഫോറം സെക്രട്ടറി ,സെൻ തോമസ് സീറോ മലബാർ കാത്തോലിക് ചർച്ചു ഫിലാഡെൽഫിയായുടെ ട്രസ്റ്റീ ,സീറോ മലബാർ കാത്തോലിക്കോൺഗ്രസ് കൺവെൻഷൻ ചെയർമാൻ,എക്യൂമെനിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലാഡെൽഫിയായുടെ സെക്രട്ടറി ട്രഷർ എന്നീങ്ങനെ പല സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
. നോർത്ത് അമേരിക്കൻ മലയാളി യോഗങ്ങളിൽ ഏറ്റവും വലുതും ശ്രേഷ്ഠവുമായ ഫൊക്കാന കൺവെൻഷന്റെ രെജിസ്ട്രേഷൻ കമ്മറ്റി ചെയർമാൻ ആയ മോഡി ജേക്കബിനെ പമ്പാ അസോസിയേഷന്റെ പ്രവർത്തകർ അഭിനന്ദനം അറിയിച്ചു.ഫൊക്കാന നേതൃത്വം തന്നിലേല്പിച്ച ഈ സ്ഥാനം അതിന്റേതായ ഉത്തരവാദിത്വത്തോടും കർത്തവ്യ ബോധത്തോടും കൂടി കാത്തു സൂക്ഷിക്കുമെന്നും 2018 കൺവെൻഷൻ കൺവെൻഷനുകളുടെ ചരിത്രത്തിലെ തന്നെ ഒരു മഹാ സംഭവമാക്കി മാറ്റുമെന്നും അദ്ദേഹം ഫൊക്കാന നേതൃത്വത്തിന് ഉറപ്പു നൽകി. ജോൺസൻ & ജോൺസണിൽ ലാബ് ഇൻഫോർമാറ്റികിസ് മാനേജർ ആയി ജോലി ചെയുന്നു അദ്ദേഹത്തിന്റെ പുതിയ സ്ഥാനം അർഹതക്കുള്ള അംഗികാരം ആണെന്ന് പ്രസിഡന്റ് തമ്പി ചാക്കോ അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്റെ സംഘടനാ പ്രവർത്തന മികവ് ഫൊക്കാന കൺവെൻഷന് മുതൽക്കൂട്ടാകുമെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.