ഡോ.മാമൻ സി ജേക്കബ്
ഫ്‌ളോറിഡ: ഫോക്കാന ഫ്‌ളോറിഡ രീജിയൻ യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന മേരി തോമസിനയും, ഫ്‌ളോറിഡ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ.സാജൻ കുര്യനെയും എന്‍ഡോഴ്‌സ് ചെയ്യ്തതായി പ്രസിഡന്റ്‌ജോണ്‍ പി. ജോൺ , ട്രസ്റ്റി ബോര്‍ഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ , എന്നിവർ അറിയിച്ചു.
അമേരികയിലെ മലയളികളെയും അവരുടെ രണ്ടാം തലമുറയെയും അമേരിക്കൻ രാഷ്ട്രിയത്തിലെക് കൈ പിടിച്ചു ഉയർത്തുകയും അവർക്ക് വേണ്ട സഹായ സഹയസഹകരണങ്ങൾ ചെയ്യുക എന്നുള്ളത് ഫോക്കാന പ്രക്യപിത നായങ്ങളുടെ ഭാഗമാണ്. പരമാവധി യുവകളെയും യുവതികളെയും അമേരിക്കൻ രാഷ്ട്രിയത്തിന്റെ
മുഖ്യധാരയിലേക് കൊണ്ട് വരിക എന്നതും ഫോക്കാനയുടെ ലക്ഷ്യം തന്നെ. മലയാളികൾ ഏതു തസ്തികയിലേക്ക് മത്സരിച്ചാലും കക്ഷി-രാഷ്ട്രീയത്തിനതീതമായി അകമഴിഞ്ഞ സഹായി ക്കുക എന്നതും
ഫോക്കാനയുടെ ലക്ഷ്യം.
യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന മേരി തോമസ് റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
സ്ത്രീകളുടേയും കുടിയേറ്റക്കാരുടേയും മനുഷ്യാവകാശ സംരക്ഷണത്തിന് കഴിഞ്ഞ 20 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന മേരി തോമസ്അന്തര്‍ ദേശീയതലത്തിലും ദേശീയതലത്തിലും പ്രത്യേകം ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
ഡോ.സാജൻ കുര്യൻ ബ്രോവേഡ് കൗണ്ടി ഡിസ്ട്രിക് 92-ല്‍ നിന്നും ഫ്‌ളോറിഡ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് സ്ഥാനത്തേക്ക് ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. അധ്വാനിക്കുന്ന പുരുഷനും, സ്ത്രീക്കും അവരുടെ അവകാശങ്ങൾ നേടികൊടുക്കുന്നതിനുളള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്നും
ഡോ.സാജൻ കുര്യൻ അഭിപ്രായപ്പെട്ടു.
ഫോക്കാന പ്രസിഡന്റ്‌ജോൺ പി. ജോൺട്രസ്റ്റി ബോർഡ് ചെയർമാൻ പോൽ കറുകപ്പള്ളിൽ , .. ഫൊക്കാനട്രഷറർ ജോയി ഇട്ടൻ , എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്,നാഷണൽ കമ്മറ്റി മെംബർ മാധവൻ ബി നായർ ,ഫൌണ്ടെഷൻ ചെയർമാൻ ജേക്കബ് പാടവത്തിൽ,മുൻ പ്രസിഡന്റ് ജോർജ് കോരത്ത്, മുൻ സെക്രട്ടറി ഡോ.മാമൻ സി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു .