ന്യൂ യോര്‍ക്ക് : നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംഗ് 2015 ഒക്ടോബര്‍ ഇരുപത്തി നാലാം തീയതി രാവിലെ പത്തുമണി മുതല്‍ ന്യൂ ജെര്‍സി യിലെ എഡിസണ്‍നിലുള്ള ഷാനവാസ് ബഖ്വറ്റ് ഹാളില്‍ വെച്ച് കുടുന്നുതാണ് . ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല കേരളത്തിലും വളരെ ഭംഗിയായി നടന്നു വരുന്നു എന്നതു എല്ലാ അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനിക്കാനുള്ള വസ്തുതയാണ്. പ്രസ്തുത മീറ്റിങ്ങില്‍
എല്ലാ അംഗ സംഘടനകളുടെ പ്രസിഡന്റ്മാര്‍, പ്രവിയസ് പ്രസിഡന്റ്, പ്രതിനിധികള്‍,ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബേര്‍സ്,ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് തുടങ്ങി യവര്‍ പകെടുക്കുന്നതാണ്. ഈ ജനറല്‍ ബോഡി, ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങല്‍ വിലയിരുത്തുനതിനോടോപം ഭാവി പരിപാടികള്‍ക് അന്തിമ രൂപംനല്കുന്നതും ആണ് എന്ന് സെക്രട്ടറി വിനോദ് കെയാര്‍കെ അറിയിച്ചു.
നോര്‍ത്ത് അമേരിക്കയില്‍ നല്ലരീതിയില്‍ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന മിക്ക അസോസിയേഷനുകളും ഇന്ന് ഫൊക്കാനയോടൊപ്പമാണ്. അതിനുകാരണം വിഭിന്ന ജാതിമത വിശ്വാസികളായ പ്രവാസികളെ ഒന്നിച്ചു കൊണ്ടു പോകാന്‍ ഫൊക്കാനക്കാകുന്നു എന്നതാണ്. മത സംഘടനകളുടെ കടന്നുകയറ്റത്തില്‍ ഇന്ന് പല മലയാളീ സംഘടനകള്‍ക്കും മുന്നോട്ടു പോകാനാനാവുന്നില്ല എന്നത് ഒരു സത്യം ആണ്.
സംഘടനകള്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമാണ്. ആശയ സാദൃശ്യമുള്ളവര്‍ ഒത്തുചേര്‍ന്നാണ് സംഘടന രൂപീകരിക്കുന്നതെങ്കിലും സമൂഹത്തിലെ സമസ്യകളെ നേരിടുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. പക്ഷെ, മലയാളി സമൂഹത്തിനുവേണ്ടി അവരുടെ ഒത്തൊരുമയ്ക്കുവേണ്ടി അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി മുന്നേറുണ്ടതിന്റെ പ്രസക്തി ഇന്നു വളരെ വലുതാണ്.
ഈ വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംഗ്‌ലേക്ക് എല്ലാ അംഗ സംഘടനകളുടെ ഭരവഹികളെയും സ്വാഗതം ചെയുന്നതായി പ്രസിഡന്റ്‌ജോണ്‍ പി. ജോണ്‍ .സെക്രട്ടറി വിനോദ് കെയാര്‍കെ. ട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവര്‍ അറിയിച്ചു.