ശ്രീകുമാർ ഉണ്ണിത്താൻ
ഫ്ലോറിഡ: 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണൽ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കൺവൻഷന്റെ വിജയത്തിനായി എല്ലാ രീജിയണുകളിലും രീജിയണൽ കൺവൻഷനും കിക്കോഫും നടത്തുന്നതിന്റെ ഭാഗമായി
നടത്തിയ ഫ്ലോറിഡ രീജിയണൽ കൺവൻഷൻ (south East region) വൻബിച്ച വിജയം ആയിരുന്നു.മലയാളീ അസോസിയേഷൻ ഓഫ് താമ്പയുടെ അധിധേയത്തിൽ ആയിരിന്നു രീജിയൻകൺവൻഷൻ നടന്നത്.
രീജിയണൽ വൈസ് പ്രസിഡന്റ് സണ്ണി മാറ്റമനയുടെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ ഫൊക്കാനാ പ്രസിഡന്റ് ജോൺ പി ജോൺ,ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ,ട്രഷറർ ജോയി ഇട്ടൻ,
എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്,നാഷണൽ കമ്മറ്റി മെംബർ മാധവൻ ബി നായർ , ഫൗണ്ടേഷൻ ചെയർമാൻ ജേക്കബ് പടവത്തിൽ,മുൻഫൊക്കാനാ പ്രസിഡന്റ് കമാന്റർ ജോർജ് കോരുത് , മുൻ ജനറൽ സെക്രട്ടറി ഡോ. മാമൻ സി ജേക്കബ്, മുൻ RV P മാരായ ചാക്കോ കുരിയൻ,സ്റ്റിഫൻ ലുക്കോസ്, താമ്പമലയാളീ അസോസിയേഷനെ പ്രതിനിതീകരിച്ചു ഉല്ലാസ് ഉലഹന്നാൻ, പ്രസിഡന്റ് വർഗിസ്മാണി , ഒർലണ്ടോ മലയാളീ അസോസിയേഷനു വേണ്ടി പ്രസിഡന്റ് സാബു അന്റണി , കൈരളി ആർട്സ് ക്ലബ് പ്രസിഡന്റ് എബ്രഹാം കളത്തിൽ, സെക്രട്ടറി അനിൽ വർഗിസ്,ജോയിന്റ്സെക്രട്ടറി ചെറിയാൻ മാത്യു തുടങ്ങിവർ സംസാരിച്ചു.
വടക്കേ അമേരിക്കയിലെ സാമൂഹികപ്രവർത്തന രംഗത്ത് ഫൊക്കാന നടത്തുന്ന പ്രവര്‍ത്തനങ്ങളെ പോലെതന്നെ കേരളത്തിലും നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ വളരെയധികം ജനോപകാരപ്രദമാണെന്നും, എന്നും മനുഷ്യമനസ്സുകളിൽ ഫൊക്കാനയുടെ സ്ഥാനം മുൻ പന്തിയിലാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് ജോൺ പി ജോൺ പറയുകയുണ്ടായി. ഫൊക്കാന കണ്‍വന്‍ഷന്റെ ഈ വര്‍ഷത്തെ പ്രത്യേകതകൾ വിവരിക്കുകയും ചെയ്തു. ഫൊക്കാനയുടെ വിവിധ പ്രവർത്തനങ്ങളെ പറ്റി ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ വിവരിക്കുകയുണ്ടായി. ഫൊക്കാന കൺവൻഷന് ഫ്ലോറിഡയിലെ മലയാളി സംഘടനകളും കുടുംബങ്ങളും നല്‍കുന്ന സഹകരണത്തിനും പങ്കാളിത്തത്തിനും പോൾ കറുകപ്പള്ളിൽ നന്ദി പറയുകയുണ്ടായി. പൊതുയോഗത്തിനു ശേഷം വർണ്ണ മനോഹരമായ കലാമേളയും നടത്തപ്പെട്ടു